ഐപിഎല്ലില്‍ കേരളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസണ്‍. എന്നാല്‍ സഞ്ജുവിന് ശേഷം വലിയ അനക്കം ഐപിഎല്‍ ലോകത്ത് സൃഷ്ടിക്കാന്‍ ഇതുവരെ ഒരു മലയാളി താരത്തിന് സാധിച്ചിട്ടില്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി സച്ചിന്‍ ബേബിയും ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി കെഎം ആസിഫുമെല്ലാം കളിച്ചെങ്കിലും ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. 2025 ഐപിഎല്‍ സീസണിന് മുന്‍പായുള്ള താര ലേലത്തില്‍ വിഷ്ണു വിനോദിന് 95 ലക്ഷം രൂപ വില വന്നതോടെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ആരാധകര്‍ അടുത്ത സീസണ്‍ നോക്കുന്നത്.
Also Read: ആരാണ് റാസിഖ് സലാം? ആര്‍സിബി 6 കോടി എറിഞ്ഞ് സ്വന്തമാക്കിയത് എന്തിന്?
വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍, സല്‍മാന്‍ നിസാര്‍, അബ്ദുല്‍ ബാസിദ്, എം അജ്നാസ്, അഭിഷേക് നായകര്‍, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, വിഗ്നേഷ് പുത്തൂര്‍ എന്നീ മലയാളികളുടെ പേരുകളായിരുന്നു ഇത്തവണ താര ലേലത്തിലേക്ക് എത്തിയത്. 30 ലക്ഷം രൂപയായിരുന്നു എല്ലാവരുടേയും അടിസ്ഥാന വില.
കേരള ക്രിക്കറ്റ് ലീഗില്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയ സച്ചിന്‍ ബേബിക്കായി താര ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ എത്തുമെന്നാണ് പ്രതീക്ഷ. 12 ഇന്നിങ്സില്‍ നിന്ന് നേടിയത് 528 റണ്‍സ്. രഞ്ജി ട്രോഫിയിലും കേരളത്തിനായി റണ്‍വേട്ടയില്‍ മുന്‍പിലാണ് സച്ചിന്‍. 2018ല്‍ 20 ലക്ഷം രൂപയ്ക്കാണ് സച്ചിന്‍ ബേബി ഹൈദരാബാദിലെത്തിയത്. 2021ല്‍ 20 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂര്‍ താരത്തെ സ്വന്തമാക്കിയിരുന്നു.
Also Read : ഇഷാന്‍റെ മൂല്യത്തില്‍ 26 ശതമാനം ഇടിവ് ; ഇവര്‍ക്ക് പറയാനുള്ളത് നഷ്ടക്കണക്കുകള്‍
പത്തനംതിട്ടയില്‍ നിന്നുള്ള കേരളത്തിന്റെ വലംകയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് വിഷ്ണു വിനോദ്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ഒപ്പമായിരുന്നു വിഷ്ണു. കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടി 45 പന്തില്‍ നിന്ന് വിഷ്ണു 139 റണ്‍സ് അടിച്ചെടുത്തിരുന്നു. 2017ല്‍ പകരക്കാരനായി ആര്‍സിബിയിലേക്ക് എത്തിയ വിഷ്ണുവിന് 10 ലക്ഷം രൂപയായിരുന്നു പ്രതിഫലം. 2021ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിഷ്ണുവിനെ സ്വന്തമാക്കിയത് 20 ലക്ഷം രൂപയ്ക്ക്. 2022ല്‍ 50 ലക്ഷം രൂപയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് വിഷ്ണു പോയത്. മുംബൈ ഇന്ത്യന്‍സ് 2023 സീസണില്‍ വിഷ്ണുവിനെ ലേലത്തില്‍ വാങ്ങിയത് 20 ലക്ഷം രൂപയ്ക്കും.
ആറ് സീസണുകളില്‍ ഐപിഎല്ലിന്റെ ഭാഗമായിരുന്നു കേരളത്തിന്റെ ബോളര്‍ കെഎം ആസിഫ്. 2018ല്‍ ചെന്നൈക്കൊപ്പം ചേര്‍ന്ന ആസിഫ് അതേ തുകയ്ക്ക് പിന്നെ നാല് വര്‍ഷം ചെന്നൈയില്‍ തുടര്‍ന്നു. 2023 സീസണില്‍ 30 ലക്ഷത്തിന് രാജസ്ഥാന്‍ ആസിഫിനെ സ്വന്തമാക്കി.
കേരളത്തിന്റെ വെടിക്കെട്ട് ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനും താര ലേലത്തില്‍ മലയാളികളുടെ പ്രതീക്ഷയായിരുന്നു. കേരള ക്രിക്കറ്റ് ലീഗില്‍ 12 ഇന്നിങ്സില്‍ നിന്ന് 455 റണ്‍സ് നേടി സല്‍മാന്‍ നിസാറും ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിക്കുന്നു. മൂന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഭാഗമായ താരമാണ് കേരളത്തിന്റെ അബ്ദുല്‍ ബാസിത്. പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളുടെ ഭാഗമായ അബ്ദുല്‍ ബാസിതിന് ഇത്തവണ ഭാഗ്യം തെളിയുമോ എന്നും അറിയണം.