ഐപിഎല്‍ താര ലേലത്തിന്റെ ആദ്യ ദിനം അഞ്ച് താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത്. ഇംഗ്ലീഷ് പേസര്‍ ജോഫ്രാ ആര്‍ച്ചറും ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്‍ഡു ഹസരങ്കയുമായിരുന്നു രാജസ്ഥാന്‍ ആദ്യ ദിനം കൂടുതല്‍ തുകയ്ക്ക് സ്വന്തമാക്കിയ താരങ്ങള്‍. എന്നാല്‍ ഹസരങ്കയെ സ്വന്തം ടീമിലെത്തിച്ച് സഞ്ജു ഭീഷണി ഒഴിവാക്കിയതായി പറഞ്ഞ് ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. Also Read: ഖലീലിന് 4.8 കോടി മാത്രം; ചെന്നൈക്ക് ലാഭം; പിന്നിലെ തന്ത്രം ഇങ്ങനെ...
ഹസരങ്കയെ 5.25 കോടി രൂപയ്ക്കും മഹേഷ് തീക്ഷയെ 4.4 കോടി രൂപയ്ക്കുമാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. സഞ്ജുവിനെ ഏറ്റവും കൂടുതല്‍ വലച്ച ബോളര്‍മാരില്‍ ഒരാളാണ് വാനിന്‍ഡു ഹസരങ്ക. എട്ട് തവണ സഞ്ജുവും ഹസരങ്കയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറ് വട്ടവും സഞ്ജുവിന്റെ വിക്കറ്റ് ഹസരങ്ക വീഴ്ത്തി. ഇത് മുന്‍പില്‍ കണ്ട് സഞ്ജു ബുദ്ധിപരമായി ഹസരങ്കയെ സ്വന്തം ടീമിലെത്തിച്ചെന്നാണ് ആരാധകരുടെ വാക്കുകള്‍.
മഹേഷ് തീക്ഷ്ണയ്ക്ക് മുന്‍പിലും സഞ്ജു പതറിയിട്ടുണ്ട്. കഴിഞ്ഞ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ മഹേഷ് തീക്ഷ്ണയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡായിരുന്നു. മഹേഷ് തീക്ഷയുടെ ഗൂഗ്ലി കളിക്കുക എന്നത് സഞ്ജുവിന് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത് മുന്‍പില്‍ കണ്ടാണ് മഹേഷ് തീക്ഷ്ണയേയും സഞ്ജു തന്റെ ടീമിലെത്തിച്ചതെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.