TOPICS COVERED

13 വയസുകാരന്‍ വൈഭവ് സൂര്യവംശിയെ IPL താരലേലത്തില്‍ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്‍ ചരിത്രത്തിലെ പ്രായം കുറഞ്ഞതാരമായി ബിഹാറുകാരനായ എട്ടാം ക്ലാസ് വിദ്യാര്‍ഥി.

രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് വൈഭവ് സൂര്യവംശിക്കായി ലേലംവിളിച്ചുതുടങ്ങിയത്. സെക്കന്‍റുകള്‍ക്കം അടിസ്ഥാന വിലയായ 30 ലക്ഷത്തില്‍ നിന്ന് ലേലം വിളി ഒരുകോടി പിന്നിട്ടു. ബിഹാറില്‍ നിന്നുള്ള കൗമാരവിസ്മയത്തെ ഒരുകോടി പത്തുലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍  സ്വന്തമാക്കി.

ഈ വർഷമാദ്യം 12–ാം വയസ്സിൽ ബിഹാറിനായി രഞ്ജി ട്രോഫി അരങ്ങേറ്റം കുറിച്ചാണ് വൈഭവ് സൂര്യവംശി ആദ്യം വാർത്തകളിൽ നിറഞ്ഞത്. ഇംഗ്ലണ്ടിനും ബംഗ്ലദേശിനുമെതിരായ അണ്ടർ 19 പരമ്പരകളിലും വൈഭവ് ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിനായി  സെഞ്ചുറി നേടിയും വൈഭവ് ചരിത്രംകുറിച്ചു. ക്രിക്കറ്റിലെ എല്ലാ പ്രായവിഭാഗങ്ങളിലുമായി രാജ്യാന്തര സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് വൈഭവ് സ്വന്തമാക്കിയത്. 

ENGLISH SUMMARY:

IPL mega auction 2025: 13-year-old Vaibhav Suryavanshi goes to Rajasthan Royals