New Delhi: Delhi Capitals bowler Axar Patel celebrate wicket of Gujarat Titans batter A Omerzai during the Indian Premier League (IPL) 2024 cricket match between Delhi Capitals and Gujarat Titans at Arun Jaitley Stadium in New Delhi, Wednesday, April 24, 2024. (PTI Photo/Kamal Kishore) (PTI04_24_2024_000279A)
ഐപിഎല്‍ പോരിന് തുടക്കമാകാന്‍ ദിവസങ്ങള്‍ ശേഷിക്കെ അക്സര്‍ പട്ടേലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഫ്രാഞ്ചൈസി മാറിയ ഋഷഭ് പന്തിന് പകരമാണ് അക്സറിനെ ഡല്‍ഹി ക്യാപ്റ്റനാക്കിയത്. കെ.എല്‍.രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മാനേജ്മെന്‍റ് പരിഗണിച്ചിരുന്നുവെങ്കിലും താരം നിരസിക്കുകയായിരുന്നു. ഇതോടെ അക്സറിലേക്ക് ക്യാപ്റ്റന്‍സി എത്തി.
Dubai: India's Axar Patel during a warm-up session before the start of the ICC Champions Trophy 2025 final cricket match between India and New Zealand, in Dubai, UAE, Sunday, March 9, 2025. (PTI Photo/Arun Sharma)(PTI03_09_2025_000128A)
രണ്ട് ഐസിസി കിരീടങ്ങളുടെ കരുത്തിലാണ് അക്സര്‍ ഐപിഎല്ലില്‍ ടീമിനെ നയിക്കാനെത്തുന്നത്. രണ്ട് ടൂര്‍ണമെന്‍റുകളിലുമായി 253 റണ്‍സും 11 വിക്കറ്റുകളുമാണ് താരത്തിന്‍റെ സമ്പാദ്യം. വരുന്ന സീസണില്‍ ഡല്‍ഹിയെ നയിക്കാന്‍ സന്തോഷമാണുള്ളതെന്നും ക്രിക്കറ്ററെന്ന നിലയില്‍ അതിനുള്ള ആത്മവിശ്വാസമുണ്ടെന്നും അക്സര്‍ പട്ടേല്‍ പ്രതികരിച്ചു. പുതിയ ഉത്തരവാദിത്തം തന്നിലേല്‍പ്പിച്ച ഉടമകളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്ററെന്ന നിലയില്‍ അക്സറിന്‍റെ വളര്‍ച്ചയ്ക്ക് താന്‍ സാക്ഷിയാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സഹ ഉടമ പാര്‍ഥ് ജിന്‍ഡല്‍ പറഞ്ഞു. 2019ലാണ് അക്സറിനെ ടീമിലേക്ക് എടുക്കുന്നത്. രണ്ടുവര്‍ഷമായി ഡല്‍ഹിയുടെ വൈസ് ക്യാപ്റ്റനായിരുന്നു അക്സര്‍. കളിക്കളത്തിലും ഡ്രസിങ് റൂമിലും സഹതാരങ്ങളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങുന്ന താരമാണ് അക്സറെന്നും ടീമംഗങ്ങള്‍ അക്സറില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നതിന് താന്‍ സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരാശരിക്കാരനായിരുന്ന സ്പിന്നറില്‍ നിന്നും പന്തെറിയാന്‍ എത്തിയാല്‍ ഉടന്‍ വിക്കറ്റ് വീഴ്ത്തുന്ന ബോളറെന്ന നിലയിലേക്ക് അക്സര്‍ മാറിയെന്നും രാഹുലിനെയും ഫാഫ് ഡുപ്ലസിസിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും പോലെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം രാഹുലിന് ടീമിനെ നയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ടീമിനും ഇത് പുത്തന്‍ ഉണര്‍വാകുമെന്നും പാര്‍ഥ് പറഞ്ഞു.
Delhi Capitals bowler Axar Patel bowls during the 2019 Indian Premier League (IPL) Twenty20 cricket match between Delhi Capitals and Rajasthan Royals at the Sawai Mansingh Stadium in Jaipur on April 22, 2019. (Photo by Sajjad HUSSAIN / AFP) / ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE-----
2019 മുതല്‍ ഡല്‍ഹിയുടെ ഭാഗമായ അക്സറിനെ 18 കോടി രൂപയ്ക്കാണ് ഇത്തവണത്തെ ലേലത്തില്‍ ടീം നിലനിര്‍ത്തിയത്. 150 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നായി അക്സര്‍ 1653 റണ്‍സും 123 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്‍റി20 സീരിസില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും അക്സറായിരുന്നു.