ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ടുവിക്കറ്റിന് തോറ്റു. 152 റണ്‍സ് വിജയലക്ഷ്യം 15 പന്ത് ശേഷിക്കെ കൊല്‍ക്കത്ത മറികടന്നു. 61 പന്തില്‍ 97 റണ്‍സുമായി ക്വിന്റന്‍ ഡി കോക്ക് പുറത്താകാതെ നിന്നു.
33 റണ്‍സെടുത്ത ദ്രുവ് ജ്യുറലാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 151 റണ്‍സെടുത്തത്. സഞ്ജു സാംസണ്‍ 11 റണ്‍സെടുത്ത് പുറത്തായി. യശ്വസി ജയ്സ്വാള്‍ 29 റണ്‍സും റിയന്‍ പരാഗ് 25 റണ്‍സുമെടുത്തു. അവ,സാന ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ 16 റണ്‍സെടുത്തു.
കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി 17 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി. വരുണ്‍ അറോറ, ഹര്‍ഷിത് റാണ്, മോയിന്‍ അലി എന്നിവരും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.