ഐപിഎല്ലില്‍ കൊല്‍ക്കത്തന്‍ സ്കോറിന് വേഗം വെച്ചത് വെങ്കടേഷ് അയ്യരുടെ തകര്‍പ്പന്‍ ഇന്നിങ്സിലാണ്. 25 പന്തില്‍ അര്‍ധ സെഞ്ചറി നേടിയ വെങ്കടേഷിന്‍റെയും അര്‍ധ സെഞ്ചറി നേടിയ അങ്ക്രിഷ് രഘുവംശിയുടെയും പ്രകടനമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തന്‍ സ്കോര്‍ 200 ലെത്തിച്ചത്.
19-ാം ഓവറിലാണ് വെങ്കടേഷ് അയ്യര്‍ കമ്മിന്‍സനെ അടിച്ചൊതുക്കിയത്. മൂന്ന് ഫോറും ഒരു സിക്സറുമാണ് വെങ്കടേഷ് നേടിയത്. ആദ്യ പന്തില്‍ ഫോര്‍, പിന്നെ സിക്സ്, തുടരെ രണ്ട് ഫോറുകള്‍ അടക്കം 21 റണ്‍സാണ് ഈ ഓവറില്‍ വെങ്കടേഷ് നേടിയത്. അടുത്ത ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെ ആദ്യ പന്തില്‍ സിക്സറും രണ്ടാം പന്തില്‍ ഫോറും നേടിയെങ്കിലും മൂന്നാം പന്തില്‍ വിക്കറ്റ് വീണു. 18-ാം ഓവറില്‍ സിംറജിതിനെതിരെ വെങ്കടേഷ് തുടര്‍ച്ചയായ രണ്ട് ഫോറുകളും നേടിയിരുന്നു. ഇതടക്കം അവസാന അഞ്ചോവറില്‍ കൊല്‍ക്കത്ത നേടിയത് 78 റണ്‍സാണ്.
തുടക്കം പാളിയാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് തുടങ്ങിയത്. ക്വാന്‍ഡന്‍ ഡികോക്ക് (1), സുനില്‍ നരെയ്ന്‍ (7) എന്നിങ്ങനെ ഓപ്പണിങ് വേഗത്തില്‍ തന്നെ മടങ്ങി. അജിന്‍ക്യ രാഹാനെ (38) രഘുവന്‍ശി (50) എന്നിവരുടെ 81 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. വെങ്കടേഷിനൊപ്പം 17 പന്തില്‍ 32 റണ്‍സെടുത്ത റിങ്കു സിങിന്‍റെ പ്രകടനവും അവസാന ഓവറില്‍ സ്കോറിങിന് വേഗം കൂട്ടി.