പഞ്ചാബ് കിങ്സിന്‍റെ ഓപ്പണിങ് നിരയെ തകര്‍ത്ത് ജോഫ്ര ആര്‍ച്ചറിന്‍റെ ബൗളിങ്. ആദ്യ ഓവറില്‍ രണ്ട് പഞ്ചാബ് താരങ്ങളെ ബൗള്‍ഡാക്കിയാണ് ആര്‍ച്ചര്‍ കളി പിടിച്ചത്. രാജസ്ഥന്‍ റോയല്‍സ് ബാറ്റ് ചെയ്യുന്നതിനിടെ ഡ്രസിങ് റൂമില്‍ കിടന്നുറങ്ങുന്ന ആര്‍ച്ചറുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ് വീഴ്ത്തുന്നതിന് മുന്‍പാണ് ജോഫ്ര ആർച്ചർ ഉറങ്ങിക്കിടക്കുകയായിരുന്നു ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്.
ഉറക്ക ശേഷം ഗ്രൗണ്ടില്‍ തീപ്പൊരി പ്രകടനമാണ് ആര്‍ച്ചര്‍ നടത്തിയത്. ആദ്യ പന്തില്‍ പ്രിയാൻഷ് ആര്യയെയാണ് ആര്‍ച്ചര്‍ മടക്കിയത്. പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ രണ്ട് ഫോറടിച്ചെങ്കിലും അഞ്ചാം പന്തില്‍ ബൗള്‍ഡായി. 11 റണ്‍സാണ് ആദ്യ ഓവറില്‍ ആര്‍ച്ചര്‍ വഴങ്ങിയത്. ആര്‍ച്ചറിന്‍റെ രണ്ടാം ഓവറില്‍ 11 റണ്‍സും ആര്‍ച്ചര്‍ വഴങ്ങി. മൂന്നാം ഓവറില്‍ ഒരു ബൗണ്ടറി സഹിതം അഞ്ച് റണ്‍സാണ് ആര്‍ച്ചര്‍ വിട്ടുകൊടുത്തത്.
ഇതോടെ ഐപിഎല്ലില്‍ 50 വിക്കറ്റും ആര്‍ച്ചര്‍ പൂര്‍ത്തിയാക്കി. ഈ സീസണില്‍ ആര്‍ച്ചറിനെ കൂടാതെ ശ്രദുല്‍ ടാക്കൂര്‍ മാത്രമാണ് ആദ്യ ഓവറില്‍ വിക്കറ്റ് നേടിയത്.
ആദ്യ മല്‍സരത്തില്‍ നാല് ഓവറില്‍ 76 റണ്‍സ് വഴങ്ങി ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡ് ആര്‍ച്ചറുടെ പേരിലായിരുന്നു. രണ്ടാം മല്‍സരത്തില്‍ 2.3 ഓവറില്‍ 33 റണ്‍സാണ് ആര്‍ച്ചര്‍ വഴങ്ങിയത്. എന്നാല്‍ ചെന്നൈയ്ക്കെതിരെ നടന്ന അവസാന മല്‍സരത്തില്‍
മൂന്ന് ഓവറില്‍ 13 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് താരം നേടിയത്. ഒരു മെയ്ഡിന്‍ ഓവര്‍ സഹിതമാണ് ഇന്നിങ്സ്.
ഒന്‍പത് ഓവര്‍ പിന്നിടുമ്പോള്‍ 59 റണ്‍സിന് നാല് എന്ന നിലയിലാണ് പഞ്ചാബ്.