ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 184 വിജയലക്ഷ്യം പിന്തുടര്‍ന്നുള്ള ബാറ്റിങില്‍ മെല്ലെപോക്ക് പിന്തുടര്‍ന്ന വിജയ് ശര്‍മയും എംഎസ് ധോണിക്കും നാണക്കേടിന്‍റെ റെക്കോര്‍ഡ്. 25 റണ്‍സിനാണ് ചെന്നൈ തോറ്റത്.
10.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയിലാണ് ധോണി ക്രീസിലെത്തുന്നത്. 2023 ന് ശേഷം ട്വന്‍റി 20 മല്‍സരത്തില്‍ ധോണിയുടെ വേഗത്തിലുള്ള എന്‍ട്രിയാണിത്. ഈ സമയം ടീമിന് ആവശ്യം 56 പന്തില്‍ 110 റണ്‍സ്. ഈ സമയം 23 പന്തില്‍ 24 റണ്‍സെടുത്ത വിജയ് ശങ്കറായിരുന്നു ക്രീസില്‍.
മെല്ലെപോക്ക് തുടര്‍ന്ന ഇരുവരും അടുത്ത 4.2 ഓവറില്‍ നേടിയത് 32 റണ്‍സ്. 17-ാം ഓവറില്‍ 43 പന്തിലാണ് വിജയ് ശങ്കര്‍ അര്‍ധ സെഞ്ചറി നേടിയത്. ഈ സീസണിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ചറിയാണിത്. 2025 ലെ ഐപിഎല്ലിലെ ഏറ്റവും വേഗത കുറഞ്ഞ നാല് അർധ സെഞ്ചറികളിൽ മൂന്നെണ്ണവും ചെന്നൈ ബാറ്റ്സ്മാന്‍മാരുടെതാണ്.
ബാറ്റിങിനിറങ്ങി 19 പന്ത് നേരിട്ട ശേഷമാണ് ധോണി ഒരു ബൗണ്ടറി നേടുന്നത്. മുകേഷ് കുമാറിന്‍റെ പന്തില്‍ ധോണി സിക്സര്‍ നേടി. ഈ സീസണില്‍ ഒരു താരം ബൗണ്ടറി നേടാന്‍ എടുത്ത ഏറ്റവും കൂടിയ സമയം (പന്ത് അടിസ്ഥാനത്തില്‍) ആണിത്. 9.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും ടീമിന് ഗുണകരമായില്ല. ഐപിഎല്ലിലെ മികച്ച ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്.
ഐപിഎല്‍ സീസണിലെ മൂന്നാം തോൽവിയിലേക്ക് ചെന്നൈയെ വീണപ്പോള്‍ ഹാട്രിക്ക് വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ടോസ് നേടി ബാറ്റു ചെയ്യാനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു.
കെ.എൽ. രാഹുൽ 51 പന്തിൽ 77 റൺസെടുത്തു പുറത്തായി. അഭിഷേക് പൊറേൽ (20 പന്തിൽ 33), അക്ഷർ പട്ടേൽ (14 പന്തിൽ 21), സമീർ റിസ്‍വി (15 പന്തിൽ 20), ട്രിസ്റ്റൻ സ്റ്റബ്സ് (12 പന്തിൽ 24) എന്നിവരാണ് ഡൽഹിയുടെ മറ്റു സ്കോറർമാര്‍.