അവസാനപന്തുവരെ ആവേശംനീണ്ട മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കതിരെ ലക്നൗവിന് നാല് റണ്‍സിന്‍റെ ജയം. ലക്നൗ ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിങ്സ് 234 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ 23 റണ്‍സ് വേണ്ടിയിരുന്നെങ്കിലും റിങ്കു സിങ്-ഹര്‍ഷിത് റാണ കൂട്ടുകെട്ടിന് 19 റണ്‍സേ നേടാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ലക്നൗവിനായി മിച്ചല്‍ മാര്‍ഷ് എണ്‍പത്തൊന്നും നിക്കോളസ് പുരാന്‍ എണ്‍പത്തേഴും റണ്‍സെടുത്തു. നൈറ്റ് റൈഡേഴ്സിനായി അജങ്ക്യ രഹാനെ അറുപത്തൊന്നും വെങ്കടേഷ് അയ്യര്‍ നാല്‍പത്തഞ്ചും റണ്‍സെടുത്തു. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്തി. കൊല്‍ക്കത്ത ആറാമതാണ്.
ലക്നൗ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുക്കാനാണു സാധിച്ചത്. 35 പന്തിൽ 61 റൺസെടുത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. വെങ്കടേഷ് അയ്യർ, റിങ്കു സിങ്, സുനിൽ നരെയ്ൻ ന്നിവരാണ് കൊൽക്കത്തയുടെ മറ്റു മികച്ച സ്കോറര്‍മാര്‍. പവർപ്ലേ തീരുംമുൻപ് ഓപ്പണർ ക്വിന്റൻ ഡി കോക്ക് 15 റൺസെടുത്തു പുറത്താകുകയും ഏഴാം ഓവറിലെ രണ്ടാം പന്തിൽ സുനിൽ നരെയ്നെ സ്പിന്നർ ദിഗ്‍വേഷ് രതി എയ്‍ഡൻ മാർക്രത്തിന്റെ കൈകളിലെത്തിച്ചതും കൊൽക്കത്തയെ കുഴക്കി.
അജിൻക്യ രഹാനെയ്ക്കൊപ്പം വെങ്കടേഷ് അയ്യരുമാണ് കൊല്‍ക്കത്തയുടെ സ്കോര്‍ 7.2 ഓവറിൽ 100 കടത്തിയത്. 162 ൽ ക്യാപ്റ്റൻ രഹാനെ വീണു. രമൺദീപ് സിങ്ങും, അങ്ക്രിഷ് രഘുവംശിയും അതിവേഗം പുറത്തായി. ലക്നൗവിനായി ആകാശ് ദീപും ഷാർദൂൽ ഠാക്കൂറും രണ്ടു വിക്കറ്റുകൾ വീതവും, ആവേശ് ഖാൻ, ദിഗ്‍വേഷ് രതി, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.