New Chandigarh: Chennai Super Kings' M S Dhoni plays a shot during an Indian Premier League (IPL) 2025 cricket match between Punjab Kings and Chennai Super Kings, in New Chandigarh, Tuesday, April 8, 2025. (PTI Photo/Ravi Choudhary) (PTI04_08_2025_000693A)
പരുക്കേറ്റതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്വാദ് ഐപിഎല്ലിലെ ഈ സീസണില്‍ നിന്ന് പുറത്ത്. മാര്‍ച്ച് 30ന് നടന്ന മല്‍സരത്തിനിടെ തോളെല്ലിന് പരുക്കേറ്റതോടെയാണ് താരം വിശ്രമത്തിനൊരുങ്ങുന്നത്. ഇതോടെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ടീമിനെ ധോണി നയിക്കും. അഞ്ച് കിരീടങ്ങള്‍ ചെന്നൈക്ക് സമ്മാനിച്ച ധോണി മാജിക് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
New Chandigarh: Chennai Super Kings' captain Ruturaj Gaikwad during a practice session ahead of an Indian Premier League (IPL) 2025 cricket match between Punjab Kings and Chennai Super Kings, in New Chandigarh, Monday, April 7, 2025. (PTI Photo/Ravi Choudhary) (PTI04_07_2025_000312B)
സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ താന്‍ കളിക്കില്ലെന്ന് ഋതുരാജ് ഗെയ്ക്ക്വാദ് വ്യക്തമാക്കിയത്. 'ദൗര്‍ഭാഗ്യവശാല്‍ കൈമുട്ടിന് പരുക്കേറ്റ് പുറത്തിരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. പക്ഷേ ഇതുവരെ നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി. പ്രയാസമേറിയ സമയത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്ന് അറിയാമല്ലോ, നമ്മുടെ കയ്യില്‍ നില്‍ക്കുന്നതിനുമപ്പുറമുള്ള ചിലകാര്യങ്ങളുണ്ട്. ഡഗൗട്ടിലിരുന്ന് ടീമിനെ പിന്തുണയ്ക്കാന്‍ ഞാന്‍ ഉണ്ടാകും– താരം വ്യക്തമാക്കി. ജോഫ്ര ആര്‍ച്ചറുടെ ഷോട്ട് ബോളിലാണ് ഗെയ്ക്ക്വാദിന് പരുക്കേറ്റത്. എംആര്‍ഐക്ക് വിധേയനായതോടെയാണ് പരുക്ക് സ്ഥിരീകരിച്ചത്. 17കാരനായ ആയുഷ് മഹാത്രെയാകും ഗെയ്ക്വാദിന് പകരക്കാരനായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോപ് ഓര്‍ഡര്‍ ബാറ്ററായ ആയുഷെത്തുന്നതോടെ പുതിയ ഊര്‍ജം കൈവരുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ.
പ്ലേ ഓഫ് സാധ്യതകളെന്ത്?
സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ജയത്തോടെ തുടങ്ങിയ ചെന്നൈ പക്ഷേ പിന്നീടുള്ള നാല് മല്‍സരങ്ങളിലും പരാജയപ്പെട്ടു. പോയിന്‍റ് പട്ടികയില്‍ ഒന്‍പതാമതാണ് നിലവില്‍ ചെന്നൈ. ലീഗ് സ്റ്റേജില്‍ ഒന്‍പത് മല്‍സരങ്ങള്‍ കൂടി ചെന്നൈക്ക് ശേഷിക്കുന്നുണ്ട്. അതില്‍ നാലെണ്ണം ഹോം ഗ്രൗണ്ടിലാണ്. ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെയാണ് ഇതില്‍ ആദ്യത്തേത്. ലീഗ് സ്റ്റേജില്‍ നിന്ന് അവസാന സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫിലെത്താന്‍ കുറഞ്ഞത് 14 പോയിന്‍റുകളെങ്കിലും ആവശ്യമാണ്. അതായത്, ഇനിയുള്ള ആറോ ഏഴോ മല്‍സരങ്ങളിലെങ്കിലും ചെന്നൈയ്ക്ക് ജയിച്ചേ തീരൂവെന്ന് ചുരുക്കം. 2014 ലെ സീസണില്‍ ലീഗ് സ്റ്റേജിലെ അഞ്ച് മല്‍സരങ്ങള്‍ തോറ്റ ശേഷം തുടര്‍ച്ചയായി ജയിച്ചു കയറി കയറി കിരീടവുമായി മടങ്ങിയ കൊല്‍ക്കത്തയാണ് ചെന്നൈയ്ക്ക് പ്രതീക്ഷ പകരുന്നത്. ധോണിയുടെ നായകത്വത്തില്‍ ആ പ്രതീക്ഷയ്ക്ക് ജീവന്‍ വയ്ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.