ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തുടര്‍ച്ചയായി മൂന്നുവട്ടം പ്ലെ ഓഫിലെത്തിച്ച പരിശീലകന്‍, ഇവാന്‍ വുകുമനോവിച്ച് സ്ഥാനമൊഴിഞ്ഞു. ക്ലബ്ബും വുകുമനോവിച്ചും തമ്മില്‍ പരസ്പര ധാരണയോടെയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് ക്ലബ് വിവരം പങ്കുവച്ചത്.
ഹെഡ് കോച്ച് ഇവാന്‍ വുകുമനോവിച്ചിനോട് ക്ലബ് വിട പറയുന്നു. ഇവാന്റെ നേതൃത്വത്തിനും, പ്രതിബദ്ധതയ്ക്കും നന്ദി. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും. ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഈ സീസണില്‍ ക്ലബ് സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് വുകുമനോവിച്ചിന്റെ സ്ഥാനമൊഴിയല്‍. 2021ലാണ് ക്ലബിന്റെ മുഖ്യപരിശീലകനായി സ്ഥാനമേറ്റത്. ചുമതലയേറ്റ ആദ്യവര്‍ഷം ബ്ലാസ്റ്റേഴ്സ് റണ്ണറപ്പാവുകയും ചെയ്തു. പിന്നിടുള്ള സീസണുകളില്‍ പ്ലേ ഓഫിലെത്തിയെങ്കിലും അതിനപ്പുറം മുന്നേറാനായില്ല. ക്ലബ് ഒരു സീസണില്‍ ഉയര്‍ന്ന പോയിന്റ് സ്വന്തമാക്കിയതും ഇവാന്റെ കീഴില്‍ ആയിരുന്നു. ഏറെ ആരാധകപ്രീതിയുള്ള പരിശീലകന്‍ കൂടിയായിരുന്നു സെര്‍ബിയക്കാരന്‍.
Ivan Vukumanović resigned