പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിനെത്തുന്ന ഈജിപ്തിന്റെ പ്രതീക്ഷകള്‍ ലിവര്‍പൂളിന്റെ മുന്നേറ്റതാരം മുഹമ്മദ് സലായിലാണ്. ഇതിന് മുന്‍പ് 1934, 90 ലോകകപ്പുകളിലാണ് ഈജിപ്ത് മല്‍സരിച്ചത്. മുഹമ്മദ് സലായെന്ന ഒറ്റയാള്‍ പോരാളിയുടെ തേരിലേറിയായിരുന്നു ഈജിപ്തിന്റെ ലേകകപ്പ് യാത്ര. യോഗ്യത മല്‍സരങ്ങളില്‍ ഈജിപ്ത് നേടിയ ഗോളുകളില്‍ എഴുപത്തിയഞ്ച് ശതമാനവും ഈ ആധുനിക ഫറവോയുടെ ബൂട്ടില്‍ നിന്നായിരുന്നു.
കോംഗോക്കെതിരായുള്ള നിര്‍ണയക മല്‍സരത്തില്‍ പെനല്‍റ്റി ഗോളാക്കി സലാ ഈജിപ്തിനെ ഉണര്‍ത്തിയത് സീസിയുടെ ഭരണത്തില്‍ തകര്‍ന്ന ഒരു ജനതയേ ആയിരുന്നു.
പ്രതിരോധാത്മക ഫുട്ബോള്‍ കളിച്ച് ശീലിച്ച മിസ്റിനെ ആക്രമണത്തിന്റെ വന്യതയിലേക്കെത്തിച്ചത് അര്ജന്റീനുയന് പരിശീലകന് ഹെക്റ്റര്‍ കൂപ്പറായിരുന്നു. സലായും മുഹമ്മദ് എല്‍സെയ്ദ് എല്‍നേനിയും അബ്ദുല്ല അല്സൈദുമടങ്ങുന്ന ആക്രമണനിരക്ക് ഏതു പ്രതിരോധത്തേയും തകര്‍ക്കാനുള്ള കെല്പുണ്ട്. ഒന്നാം ഗോളി പരുക്കേറ്റതിനാല്‍ ഇസ്സാം അല്‍ ഹദാരിയെന്ന നാല്പത്തിയഞ്ചുകാരനാണ് വലകാക്കുക. പ്രായം നാല്പത് കടന്ന താരത്തിന് ഇന്നും ഇരുപതിന്റെ ചുറുചുറുക്കുണ്ട്.