blind-football-championship

ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ ആദ്യമായി സംഘടിപ്പിച്ച ദേശീയ പാർഷ്യലി സൈറ്റഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ (ഭാഗിക കാഴ്ചശക്തിയുള്ളവർക്ക് വേണ്ടി നടത്തിയ ഫുട്ബോൾ ടൂർണമെന്റ്) കേരളം ജേതാക്കളായി. മധ്യപ്രദേശ്, ഗ്വാളിയോറിലെ എബിവി ഡിസബിലിറ്റി കായിക പരിശീലന കേന്ദ്രത്തിൽ വെച്ച് നടന്ന ടൂർണമെന്റിൽ ഒഡിഷ ആയിരുന്നു ഫൈനലിൽ കേരളത്തിൽ എതിരാളികൾ. ഒരു ഗോളിനെതിരെ രണ്ട് ഗോളുകൾ നേടിയ ഒഡീഷയെ പരാജയപ്പെടുത്തിയാണ് കേരളാ ടീം കന്നി കിരീടം സ്വന്തമാക്കിയത്.

കേരളത്തിന് വേണ്ടി സൂജിത് എം.എസ്, അഹദ് പി.പി എന്നിവർ ഫൈനലിൽ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി കേരളത്തിന്റെ മുഹമ്മദ് ഷുഹൈബിനെ തെരഞ്ഞെടുത്തു. സുജിത് എം.എസ് മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ഹെഡ് കോച്ച് സൂജിത് പി.എസിന്റെ നേതൃത്വത്തിൽ ത്രീ-ടു-വൺ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് കേരള ടീം ടൂർണമെന്റിൽ പങ്കെടുത്തത്. ലെഗ്രാസിയേ നിലമ്പൂർ, വോയേജ്ഗ്രാം, എഫ് ക്യുബ് റിത്താൻ, ഹിഡൻ വോയ്സസ് റേ ഓഫ് ഹോപ്പ് എന്നീ സ്ഥാപനങ്ങളുടെ പിന്തുണയ്ക്ക് കേരള ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു. മാർച്ച് 27ന് കേരള ടീം നാട്ടിലേക്ക് തിരിച്ചെത്തും.

ENGLISH SUMMARY:

Kerala emerged as the champions in the first-ever National Partially Sighted Football Championship organized by the Indian Blind Football Federation. The tournament, held at the ABV Disability Sports Training Centre in Gwalior, Madhya Pradesh, featured Odisha as Kerala’s opponent in the final. Kerala secured their maiden title with a 2-1 victory over Odisha.