TAGS

2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ പ്ലേ ഓഫില്‍ സ്‌കോട്ട്ലാന്റിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച യുക്രെയ്ന്‍ ലോകകപ്പ് യോഗ്യതക്കുള്ള പ്രതീക്ഷകൾ വാനോളമാക്കി. ഇനിയുള്ള ഒരു മത്സരം കൂടി ജയിച്ചാൽ യുക്രെയ്ന് 2022 ഖത്തര്‍ ലോകകപ്പിലേക്കുള്ള യോഗ്യത നേടുവാൻ സാധിക്കും. ഫൈനലില്‍ കരുത്തരായ വെയ്ല്‍സാണ് യുക്രെയ്നിന്റെ എതിരാളി. വെയ്ല്‍സിനെ കീഴടക്കിയാല്‍ 2006നു ശേഷം യുക്രെയ്നിന് ലോകകപ്പ് യോഗ്യത എന്ന വലിയ ലക്ഷ്യത്തിൽ എത്തുവാൻ സാധിക്കും. അങ്ങനെയാണെങ്കിൽ  യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന യുക്രെയ്ന്‍ ജനതക്ക് പ്രതീക്ഷയും സന്തോഷവും ആവേശവും പകരുന്നതായിരിക്കും ഈ വിജയം. 

ദേശീയ പതാകയും കയ്യില്‍ പിടിച്ചാണ് യുക്രെയ്ന്‍ താരങ്ങള്‍ മത്സരത്തിന് എത്തിയത്. സ്‌കോട്ട്ലാന്റിനെതിരായ ഈ വിജയം റഷ്യയുടെ ആക്രമണം മൂലം യുക്രെയ്നില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് ടീം പരിശീലകന്‍ ഒലെക്‌സാണ്ടര്‍ പെട്രാകോവ് അറിയിച്ചു.

'ഈ വിജയം എനിക്കോ ടീം അംഗങ്ങൾക്കോ ​​വേണ്ടിയായിരുന്നില്ല, ഇത് നമ്മുടെ രാജ്യത്തിന് വേണ്ടിയുള്ളതായിരുന്നു, ഇത് യുക്രെയ്നിന്റെ വലിയ വിജയമാണ്. യുക്രേനിയൻ ജനതയ്ക്കു വേണ്ടി അവർ നന്നായി പോരാടി. വീട്ടിൽ നിന്നും കളി കണ്ട ആളുകൾ, കിടങ്ങുകളിലെ സായുധ സേനകൾ, ആശുപത്രികളിൽ ജോലി ചെയ്യുന്ന ആളുകൾ, അവർ എല്ലാവരും  ഞങ്ങളോട് നന്ദി പറയുന്നു, ഞങ്ങൾ അവരോട് തിരിച്ചും നന്ദി പറയുന്നു.' ഒലെക്‌സാണ്ടര്‍ പെട്രാകോവ്  പറയുന്നു. 

യുക്രൈയിനിനായി ആന്ദ്ര യാര്‍മെലങ്കോ, റോമന്‍ യാരമുചുക്, അര്‍തം ഡോവ്ബിയ്ക് എന്നിവർ വല കുലുക്കിയപ്പോൾ സ്‌കോട്ട്ലാന്റിനായി റോമന്‍ യാരെചുക്ക്, ആര്‍ടെം ഡോവ്ബ്യക്ക് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സ്‌കോട്‌ലന്‍ഡിനായി കലം മക്ഗ്രഗര്‍ ആണ് ഗോൾ നേടിയത്.