penalty

 അര്‍ജന്റീനയുടെ വിജയത്തിനിടയിലും ആരാധകര്‍ക്ക് വേദനയായി മെസിയുടെ പെനല്‍റ്റി നഷ്ടം. ലോകകപ്പില്‍ രണ്ട് പെനല്‍റ്റി കിക്കുകള്‍ നഷ്ടപ്പെടുത്തുന്ന ആദ്യ താരമായി മാറി മെസി. കഴിഞ്ഞ ലോകകപ്പില്‍ ഐസ്‍ലന്‍ഡിനെതിരെയും മെസി പെനല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു ഒരു പക്ഷേ അര്‍ജന്റീന നോക്കൗട്ടിലെത്താതെ പുറത്തായിരുന്നെങ്കില്‍ തോല്‍വിയുടെ എല്ലാ ഭാരവും മെസിയില്‍ വന്നു നിന്നേനേ...ഈ പെനല്‍റ്റി ഗോളാക്കി മാറ്റി അര്‍ജന്റീന ജയിച്ചിരുന്നെങ്കിലും വിജയത്തിന് മാറ്റ് കുറഞ്ഞേനേ.. 

 

െപനല്‍റ്റി അനുവദിക്കാന്‍ മാത്രമൊരു ഫൗളായി ഗോളിയുടെ പിഴവിനെ കാണാനാവില്ലെന്നാണ് വിമര്‍ശകരുടെ പക്ഷം. ഏതായാലും മെസി പെനല്‍റ്റി നഷ്ടമാക്കിയിട്ടും അര്‍ജന്റീന ജയിക്കുന്ന സുന്ദര നിമിഷമായിരുന്നു ഇന്നലെ ഖത്തറില്‍ കണ്ടത്. പിന്നാലെ വളരെ വേഗം പെനല്‍റ്റി എന്ന വാക്ക് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ആദ്യ മല്‍സരത്തിലെ തോല്‍വിയുടെ ഓര്‍മയുള്ളതിനാല്‍ മെസി മനപൂര്‍വം പെനല്‍റ്റി നഷ്ടമാക്കിയെന്ന് വരെ കണ്ടെത്തി ആരാധകര്‍. ചില കടുത്ത ആരാധകര്‍ ചരിത്രത്തെ കൂട്ടുപിടിച്ച് ഒരു കഥയുണ്ടാക്കി. അതിങ്ങനെയാണ്... 1978ല് ലോകകപ്പില്‍ മാരിയോ കെംപ്സ് മൂന്നാം മല്‍സരത്തില്‍ അര്‍ജന്റീനയ്ക്കായി പെനല്‍റ്റി പാഴാക്കി. അത്തവണ കിരീടം നേടിയത് അര്‍ജന്റീന. പിന്നീട് അര്‍ജന്റീന കിരീടം നേടിയ 1986ലും മൂന്നാം മല്‍സരത്തിലൊരു പെനല്‍റ്റി നഷ്ടമുണ്ടായിരുന്നു. അന്ന് ലക്ഷ്യം പിഴച്ചത് സാക്ഷാല്‍ മറഡോണയ്ക്ക്. അപ്പോള്‍ പറഞ്ഞുവരുന്നത് അതുതന്നെ, ഇക്കുറിയും പെനല്‍റ്റി നഷ്ടം മൂന്നാം മല്‍സരത്തില്‍... ചരിത്രത്തിന്റെ കൂട്ടുപിടിച്ചാല്‌‍ ആ കനകക്കിരീടം മെസിക്കൊപ്പം അര്‍ജന്റീനയ്ക്ക് പറക്കും