അടുത്ത ഐപിഎല്‍ സീസണിലേക്ക് ഡല്‍ഹിയെ പരിശീലിപ്പിക്കാന്‍ സൗരവ് ഗാംഗുലി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് റിക്കി പോണ്ടിങ് പരിശീലക സ്ഥാനമൊഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങള്‍ കനക്കുന്നതിനിടെയാണ് ഡയറക്ടറായ ദാദ തന്നെ നേരിട്ടിറങ്ങുമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത്. 2023 ലെ സീസണില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാമതായിരുന്നു ഡല്‍ഹി. 14 കളിയില്‍ ആകെ അഞ്ചെണ്ണത്തില്‍ മാത്രമാണ് വാര്‍ണറുടെ ടീമിന് വിജയിക്കാനായത്. താരതമ്യേനെ പുതുമുഖങ്ങളുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കളിക്കാനിറങ്ങിയത്.
2012 ല്‍ വിരമിച്ചതിന് ശേഷം ക്രിക്കറ്റ് അസോസിയേഷനുകളുടെ ഭാരവാഹിയായും കമന്റേറ്ററായുമെല്ലാം തിളങ്ങിയിട്ടുണ്ടെങ്കിലും പരിശീലക കുപ്പായം ഇതാദ്യമായാണ് ഗാംഗുലി അണിയുന്നത്. 2019 ല്‍ ഗാംഗുലി ഡല്‍ഹിയുടെ മെന്ററായിരുന്നപ്പോള്‍ മൂന്നാമതായാണ് ടീം ഫിനിഷ് ചെയ്തത്. പോണ്ടിങായിരുന്നു അന്നത്തെയും കോച്ച്.
Saurav Ganguly likely to replace Ricky Ponting as head coach of Delhi Capitals in IPL2024