ചിത്രം: Twitter - Inter Miami CF

ചിത്രം: Twitter - Inter Miami CF

കാത്തിരിപ്പിനൊടുവില്‍ ഇന്റര്‍ മയാമി ജേഴ്സിയില്‍ ക്ലബ് മെസിയെ അവതരിച്ചു. പിങ്ക് ജഴ്സിയില്‍ പത്താം നമ്പറുകാരനായി ലയണല്‍ മെസി ഇനിയിറങ്ങും. അടുത്തയാഴ്ച നടക്കുന്ന ലീഗ് കപ്പില്‍ ക്രൂസ് അസുലിനെതിരെയാണ് മെസിയുടെ മയാമി അരങ്ങേറ്റം. 36കാരനായ മെസിയുമായി രണ്ടര വര്‍ഷത്തെ കരാറിലാണ് ഇന്റര്‍ മയാമി ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് 2026 വരെ വേണമെങ്കില്‍ നീട്ടാനും സാധിക്കും. 

 

ഏഴുതവണ ബലോന്‍ ദ് ഓര്‍  പുരസ്കാര ജേതാവായ മെസിയുടെ വരവ് യുഎസിലും ഫുട്ബോളിന് പുത്തന്‍ ഉണര്‍വാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താന്‍ വളരെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് പുതിയ ഇടത്തെ കാണുന്നതെന്ന് മെസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മെസിയുടെ വരവോടെ തന്റെ സ്വപ്നം പൂവണിഞ്ഞുവെന്നായിരുന്നു ഡേവിഡ് ബെക്കാമിന്റെ പ്രതികരണം. പോപ് താരം ഷക്കീറ ഉള്‍പ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു മെസിയെ ക്ലബ് അവതരിപ്പിച്ചത്. ഇന്നലെ മയാമിയില്‍ സിഗ്നല്‍ തെറ്റിച്ച് കടന്ന മെസിയുടെ വാഹനം അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടതായി റിപ്പോര്‍ടുകളുണ്ട്.