വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെ ബ്രസീല്‍ താരം നെയ്മറുടെ നേരെ പോപ്കോണ്‍ എറിഞ്ഞ് ആരാധകന്. മത്സരത്തിന് ശേഷം ഡഗൗട്ടിലേക്ക് സഹതാരങ്ങള്‍ക്കൊപ്പം നെയ്മര്‍ മടങ്ങുമ്പോഴാണ് സംഭവം. ഇതില്‍ ക്ഷുഭിതനായി നെയ്മര്‍ ആരാധകനോട് സംസാരിക്കുന്നതും കാണാം.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മഗല്ഹെസാണ് ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ 85ാം മിനിറ്റില്‍ വണ്ടര്‍ ഗോളുമായി എഡ്വാര്‍ഡ് ബെല്ലോ വെനസ്വേലയെ സമനിലയിലെത്തിച്ചു. ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു ബെല്ലോയുടെ ഗോള്‍.
കളിയില്‍ ടാര്‍ഗറ്റിലേക്ക് നെയ്മര്‍ രണ്ട് ഷോട്ട് പായിച്ചെങ്കിലും രണ്ടും വല കുലുക്കാതെ അകന്നു. വെനസ്വേലക്കെതിരായ സമനിലയോടെ ബ്രസീല്‍ കോണ്‍മെബോല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് വീണു. പാരാഗ്വെയ്ക്കെതിരെ ജയം നേടിയതോടെ അര്‍ജന്റീന ഒന്നാം സ്ഥാനത്തേക്ക് എത്തി.