QuintondeKock

ലോകകപ്പിലെ റണ്‍നേട്ടത്തില്‍ വിരാട് കോലിയെയും രോഹിത്ത് ശര്‍മയെയും പിന്നിലാക്കി ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക്.  ലോകകപ്പില്‍ മൂന്നോ അതിലധികമോ സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം താരമാണ് ഡി കോക്ക്. ലോകകപ്പിന് മുമ്പ് പ്രഖ്യാപിച്ച വിരമിക്കല്‍ തീരുമാനം ഡി കോക്ക് പിന്‍വലിക്കുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

പ്രിയപ്പെട്ട ഡി കോക്ക്, ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് താങ്കള്‍ പ്രഖ്യാപിച്ചിരുന്നു. ദയവുചെയ്ക് ഞങ്ങള്‍ ആരാധകര്‍ക്കായി ആ തീരുമാനം പിന്‍വലിക്കൂ. മുംബൈ വാങ്ക‍ഡെ സ്റ്റേഡിയത്തില്‍, ഡി കോക്ക് 174 റണ്‍സ് അടിച്ചൂകൂട്ടിയ ഇന്നിങ്സിനിടെ ആരാധകരുയര്‍ത്തി പ്ലാക്കാര്‍ഡിലെ വാക്കുകളാണിത്. ലോകകപ്പിലെ മൂന്നാം സെഞ്ചുറി നേടിയ ഡി കോക്കിനോട് ഇതല്ലാതെ മറ്റെന്ത് പറയാനാണ് വാങ്കഡെയിലെ അരാധകര്‍. ദക്ഷിണാഫ്രിക്കന്‍ ജേഴ്സിയില്‍ ഡി കോക്കിന്റെ ഇരുപതാം സെഞ്ചുറിയാണ്. ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കന്‍ താരമായി മുപ്പതുവയസുകാരന്‍ ഡി കോക്ക്.  

 

നൂറ്റിയമ്പതാം ഏകദിനത്തിലാണ് 20ാം സെഞ്ചുറി നേട്ടമെന്നത് മറ്റൊരു സവിശേഷത.  ലോകകപ്പില്‍ കൂടുതല്‍ സെഞ്ചുറികളുള്ള വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ ഡീ കോക്ക് രണ്ടാമതെത്തി. നാല് സെഞ്ചുറിയുള്ള ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കര മാത്രമാണ് ഡി കോക്കിന് മുന്നിലുള്ളത്.  കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനായാണ് മുപ്പതുകാരനായ ഡി കോക്ക് ലോകകപ്പിന് ശേഷം  ഏകദിനത്തില്‍ നിന്ന് വിമരിക്കുനെന്ന് പ്രഖ്യാപിച്ചത്. നിലവിലെ ഫോമില്‍ ക്വിന്‍റന്‍ ഡി കോക്ക് തീരുമാനം മാറ്റുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. 

South African cricketer Quinton de Kock