കരിയറിലെ ഏറ്റവും ആത്മസംതൃപ്തി നല്‍കിയ ഏകദിന മല്‍സരമായിരുന്നു ഇംഗ്ലണ്ടിനെതിരായ പോരാട്ടമെന്ന് ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംപ. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും  സാംപ പുറത്തെടുത്ത നിര്‍ണായ പ്രകടനമാണ് ഓസീസിന് ജയമൊരുക്കിയത്. ലോകകപ്പിലെ പ്രകടനം ടെസ്റ്റ് ടീം അരങ്ങേറ്റത്തിന് വഴിയൊരുക്കുമെന്നുകൂടി പ്രതീക്ഷിക്കുന്ന ആഡം സാംപ പത്താമനായി ബാറ്റുചെയ്യാനെത്തി 19 പന്തില്‍ നിന്ന് നേടിയ 29 റണ്‍സ്..... 21 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയ മൂന്നുവിക്കറ്റുകള്‍.

ഡേവിഡ് വില്ലിയെ പുറത്താക്കിയ തകര്‍പ്പന്‍ ക്യാച്ച് സാംബയുടെ ഓള്‍ റൗണ്ട് മികവിലായിരുന്നു ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ലോകകപ്പിന് പുറത്തെത്തിച്ചത്. ഇതുപോലൊരു പ്രകടനം കരിയറില്‍ പുറത്തെടുത്തിട്ടില്ലെന്ന് സാംപ. എട്ടുവിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്ത് നില്‍ക്കെയാണ് ആഡം സാംപ ക്രീസിലെത്തിയത്.  സ്റ്റാര്‍ക് – സാംപ കൂട്ടുകെട്ട് നേടിയത് 38 റണ്‍സ്. ഓസീസ് വിജയം 33 റണ്‍സിനും 

31കാരനായ ആഡം സാംപ ഇതുവരെ ഓസ്ട്രേലിയയ്ക്കായി ഒരു ടെസ്റ്റ് മല്‍സരം പോലും കളിച്ചിട്ടില്ല. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാത്തിരിപ്പ് തുടരുന്നു. ഇന്ത്യന്‍ പര്യടനത്തിന് അവസരം ലഭിക്കാതിരുന്നപ്പോള്‍, ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യന്‍ സാഹചര്യങ്ങള്‍ മനസിലാക്കി നടത്തിയ പരിശീലനം ഇപ്പോള്‍ ഗുണം ചെയ്യുന്നുണ്ടെന്നും സാംപ പറയുന്നു. ലോകകപ്പില്‍ ഇതുവരെ 19 വിക്കറ്റകളാണ് ആഡം സാംപ നേടിയത്. 

Adam Zampa said that the match against England gave him self-satisfaction in his career