വിരേന്ദ്രർ സെവാഗിൻറെ 309 റൺസ് പ്രകടനം പിറന്ന ടെസ്റ്റായിരുന്നു മുൾട്ടാനിലെ ഇന്ത്യ– പാകിസ്ഥാൻ മത്സരം.  ഒരു ഇന്ത്യൻ താരത്തിൻറെ ആദ്യ 300 റൺസ് പ്രകടനമായിരുന്നു ഇത്. മുൾട്ടാൻ ടെസ്റ്റിൽ ടീം ഇന്ത്യയുടെ ചില ചില തീരുമാനങ്ങളിൽ സച്ചിൻ തെൻഡുൽക്കർ നിരാശനായിരുന്നു എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സച്ചിൻ ഇരട്ട സെഞ്ചറിക്ക് അരികെ നിൽകെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയ‌ർ ചെയ്തിരുന്നു.

സച്ചിൻ 194 റൺസുമായി പുറത്താകാതെ നിൽക്കുമ്പോഴാണ് ക്യാപ്റ്റൻ ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഇരട്ട സെഞ്ചറിക്ക് ആറ് റൺസ് അകലെ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ദിവസം സച്ചിൻ നിരാശനായിരുന്നു എന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇന്നിങ്സ് ഡിക്ലയർ ചെയ്ത തീരുമാനത്തെ അന്ന് അന്ന് ആരാധകരടക്കം രൂക്ഷമായി വിമർശിച്ചിരുന്നു. 

ഞാൻ ഡ്രസ്സിംഗ് റൂമിലായിരുന്നു, പക്ഷേ ഞാൻ ആ സംഭാഷണത്തിൻ്റെ (ഡിക്ലയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട) ഭാഗമായിരുന്നില്ല. ചെറുപ്പമായതിനാൽ ഞാൻ സംഭാഷണത്തിലേക്ക് കടക്കാൻ ശ്രമിച്ചില്ല. അന്ന് പാജി (സച്ചിൻ തെൻഡുൽക്കർ ) സന്തോഷവാനായിരുന്നില്ല. ആദ്യമായാണ് അദ്ദേഹത്തെ അസന്തുഷ്ഠനായി കാണുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു. അന്ന് സച്ചിൻ ചൂടായില്ല, പക്ഷേ നിരാശനായിരുന്നു, എന്തോ ഒന്ന് ശരിയാകാത്തത് പോലെയുണ്ടായിരുന്നു എന്നാണ് ചോപ്ര യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 

ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള തീരുമാനം ടീമൻറേതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'ഡിക്ലയർ ചെയ്യാനുള്ള തീരുമാനം ദ്രാവിഡ് ഒറ്റയ്ക്കെടുത്ത തീരുമാനമല്ല. അന്ന് ഡ്രസിങ് റൂമിലുണ്ടായിരുന്ന ഗാംഗുലിയോടും ഈ തീരുമാനത്തെ പറ്റി ചർച്ച ചെയ്തു എന്നാണ് ഞാൻ കരുതുന്നത്', ആകാശ് ചോപ്ര വ്യക്തമാക്കി.

ENGLISH SUMMARY:

Sachin was unhappy in Multan cricket test where sehwag score triple century