ganguly

ഐപിഎല്ലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് പറയുന്നവരെ തിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ആഭ്യന്തര ടൂര്‍ണമെന്റുകളാണ് ഇന്ത്യയുടെ കരുത്തെന്ന് ഉറപ്പിച്ച് പറയുന്നു ഗാംഗുലി.

ക്രിക്കറ്റ് താരങ്ങള്‍ക്ക് മികച്ച വരുമാനം നേടാന്‍  ഐപിഎല്‍ സഹായിച്ചിട്ടുണ്ട്, പക്ഷേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൂടെയാണ്  മികച്ച താരങ്ങള്‍ വളരുന്നതെന്നാണ് സൗരവ് ഗാംഗുലിയുടെ പക്ഷം. ‘‘നിലവാരമുള്ള ക്രിക്കറ്റിന് നാലുദിവസം നീളുന്ന ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മല്‍സരങ്ങളും വേണം, ഐപിഎല്‍ മാത്രം കളിച്ചതുകൊണ്ട്  മികച്ച ക്രിക്കറ്റ് താരമാകാന്‍ സാധിക്കില്ലെന്നും ഗാംഗുലി പറയുന്നു’’.   മികച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ഇല്ലാത്തതാണ് പാക്കിസ്ഥാന്റെ ലോകകപ്പിലെ മോശം പ്രകടനത്തിന് കാരണമെന്ന് സൗരവ് ഗാംഗുലി വിലയിരുത്തുന്നു. വസീം അക്രത്തെ പോലുള്ള പേസര്‍മാര്‍ മുമ്പ് ദിവസം മുപ്പതോവറോളം പന്തെറിയുന്നുണ്ടായിരുന്നു. പുതിയ പന്തിലും പഴയ പന്തിലും അവര്‍ തിളങ്ങി. ട്വന്റി ട്വന്റി മാത്രം കളിച്ചാല്‍ ഈ മികവ് കണ്ടെത്താനാവില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് തുടരുന്ന താരങ്ങളാണ് പിന്നീട് ഇന്ത്യന്‍ ജഴ്സിയിലും തിളങ്ങുന്നത് എന്നും ഗാംഗുലി Ganguly asserts that domestic tournaments are india's strength