സഞ്ജു സാംസണിനെ മാറ്റി ജോസ് ബട്ട്ലറെ ക്യാപ്റ്റനാക്കുകയണ് രാജസ്ഥാന്‍ റോയല്‍സ് ചെയ്യേണ്ടതെന്ന് ഇന്ത്യന്‍ മുന്‍ േപസര്‍ എസ് ശ്രീശാന്ത്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ക്യാപ്റ്റനെയാണ് രാജസ്ഥാന്‍ റോയല്‍സിന് ആവശ്യം എന്ന് ചൂണ്ടിക്കാണിച്ചാണ് ശ്രീശാന്തിന്റെ വാക്കുകള്‍. 

'ഞാന്‍ രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. ദ്രാവിഡി്ന് വ്യക്തമായ കാഴ്ചപ്പാടും തന്ത്രങ്ങളും ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം സഞ്ജു കുറച്ചുകൂടി ഗൗരവത്തോടുകൂടി എടുക്കണം. ബട്ട്ലറെ ക്യാപ്റ്റനാക്കു, ട്വന്റി20 ലോകകപ്പ് ജയിച്ച കളിക്കാരനല്ലേ. ഇത്തവണ ഏകദിന ലോകകപ്പില്‍ ബട്ട്ലര്‍ക്ക് മികവ് കാണിക്കാനായില്ല. രോഹിത് ശര്‍മയെ പോലൊരു ക്യാപ്റ്റനെയാണ് നിങ്ങള്‍ക്ക് വേണ്ടത്. രോഹിത്തിന്റെ തീവ്രതയും സ്ഥിരതയുമെല്ലാം നമുക്കറിയാം.  ടീമിന് വേണ്ടി മല്‍സരങ്ങള്‍ ജയിക്കാന്‍ സാധിക്കുന്നൊരു ക്യാപ്റ്റനെയാണ് വേണ്ടത്. വല്ലപ്പോഴും മാത്രം റണ്‍സ് നേടുന്ന ഒരാളെ ആശ്രയിക്കാനാവില്ലെന്നും സഞ്ജുവിന്റെ പേരെടുത്ത് പറയാതെ ശ്രീശാന്ത് പറഞ്ഞു'. 

2020ലെ ഐപിഎല്‍ സീസണിന് ശേഷമാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാവുന്നത്. 2021 സീസണില്‍ പ്ലേഓഫിലെത്താതെ രാജസ്ഥാന്‍ പുറത്തായെങ്കിലും 2022 സീസണില്‍ ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ സഞ്ജുവിനായി. 2008ല്‍ കിരീടം നേടിയതിന് ശേഷം രാജസ്ഥാന്റെ ആദ്യ ഫൈനല്‍ പ്രവേശനവുമായിരുന്നു അത്. 

Replace Sanju and make Butler the captain, says s Sreesanth