ബോക്സിങ്ങില്‍ നിന്ന് വിരമിച്ചിട്ടില്ലെന്ന് മേരി കോം. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. വിരമിക്കള്‍ പ്രഖ്യാപിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേരിട്ടെത്തുമെന്നും മേരി കോം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇന്നലെ ഡിബ്രുഗട്ടിലെ സ്കൂളിലെ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം നേടാന്‍ സാധിച്ചെന്ന സംതൃപ്തിയോടെയാണ് ബോക്സിങ് കരിയര്‍ അവസാനിപ്പിക്കുന്നതെന്ന് മേരി കോം പറഞ്ഞത്.
40 വയസ് വരെ മാത്രമെ രാജ്യാന്തര ബോക്സിങ് അസോസിയേഷന് നിയമപ്രകാരം എലീറ്റ് ലെവല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാനാകൂ. 41 വയസായ മേരി കോമിന് പാരിസ് ഒളിംപിക്സില്‍ ഉള്‍പ്പെട മല്‍സരിക്കാനാകില്ല. ഫിറ്റ്നസില്‍ ശ്രദ്ധിച്ച് മുന്നോട്ടുപോകുമെന്നും വിരമിക്കല്‍ ഔദ്യോഗികമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പ്രഖ്യാപിക്കുമെന്നും മേരി കോം കൂട്ടിച്ചേര്‍ത്തു.