നാൽപത്തിമൂന്നാം വയസിൽ കന്നി ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കാൻ രോഹൻ ബോപ്പണ്ണ ഇന്ന് കളത്തിൽ. പുരുഷ ഡബിൾസിൽ ബൊപ്പണ്ണ - മാത്യു എബ്ദെൻ സഖ്യത്തിന് സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയൻ സഖ്യമാണ് എതിരാളികൾ. വനിതാ വിഭാഗം ഫൈനലിൽ ബെലറൂസ് താരം അരീന സബലെങ്ക ചൈനയുടെ ചങ് ചിൻവെന്നിനെ നേരിടും. രണ്ടുമണിക്ക് വനിതവിഭാഗം ഫൈനലോടെയാണ് ഇന്നത്തെ മല്‍സരം തുടങ്ങുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
രണ്ടുപതിറ്റാണ്ടായി രോഹൻ ബൊപ്പണ്ണ പ്രൊഫഷണൽ താരമായിട്ട്. പുരുഷ ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടം എന്നത് ഇന്നോളം ഒരു സ്വപ്നമായി അവശേഷിക്കുന്നു. 43ആം വയസിൽ ആ സ്വപ്നം യാഥാർഥ്യമായാൽ കിരീടംനേടുന്ന പ്രായമേറിയ താരമെന്ന ചരിത്രം ബൊപ്പണ്ണയുടെ പേരിലാകും. ഇന്തോ - ഓസ്ട്രേലിയൻ ജോഡിക്ക് ഇത് തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലാണ്. പോയവർഷം യു.എസ് ഓപ്പൺ ഫൈനലിലെത്തിയിരുന്നു ബൊപ്പണ്ണ- എബ്ദെൻ സഖ്യം.
വനിതാ വിഭാഗം ഫൈനലിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നിലനിർത്താൻ ഇറങ്ങുന്ന അരീന സബലെങ്കയ്ക്ക് മുന്നിലേക്കാണ് 21വയസുകാരി ചങ് ചിൻവെൻ എത്തുന്നത്. 2013ൽ വിക്റ്റോറിയ അസരൻങ്കയ്ക്ക് ശേഷം മററ്റൊരു വനിത താരത്തിനും ഓസ്ട്രേലിയയിൽ കിരീടം നിലനിർത്താൻ കഴിഞ്ഞിട്ടില്ല. 10 വർഷത്തിന് ശേഷമാണ് ഒരു ചൈനീസ് താരം ഗ്രാൻഡ്സ്ലാം ഫൈനലിൽ മത്സരിക്കുന്നത്.
Australian Open 2024 Final: Rohan Bopanna/Matt Ebden vs Simone Bolelli/Andrea Vavassori