TAGS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സിയെ 4–1ന് തകര്‍ത്ത് ലിവര്‍പൂള്‍. ഒരുഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത യുവതാരം കോണര്‍ ബ്രാഡ്്ലിയാണ് മല്‍സരത്തിലെ താരം. ഇരുപതുകാരന്റെ ആദ്യ പ്രീമിയര്‍ ലീഗ് ഗോളാണ്. ഡീഗോ ജോട്ട,ലൂയിസ് ഡിയാസ്, സൊബൊസ്ലായി എന്നിവരും ലിവര്‍പൂളിനായി സ്കോര്‍ ചെയ്തു.  മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെ 3–1ന് തോല്‍പിച്ചു. ജൂലിയന്‍ അല്‍വാസരസ് ഇരട്ടഗോളുകള്‍ നേടി. ബ്രെന്‍റ്ഫോഡിനെതിരെ 3–2നാണ് ടോട്ടനം ഹോട്സ്പറിന്റെ ജയം. സണ്‍ ഹ്യുന് മിന്‍ ഇല്ലാതെയിറങ്ങിയ ടോട്ടനത്തിനായി റിച്ചാര്‍ലിസന്‍, ജോണ്‍സന്‍, ഉഡോഗി എന്നിവര്‍ സ്കോര്‍ ചെയ്തു.