TAGS

ദേശീയ പാരാ അത്​ലറ്റിക് മീറ്റില്‍ സ്വർണം നേടിയ കായികതാരം തുടര്‍പരിശീലനത്തിന് അധികൃതരുടെ സഹായം തേടുന്നു. കൊല്ലം പുനലൂര്‍ സ്വദേശി എം ശ്രീറാം ആണ് പണമില്ലാതെ വലയുന്നത്. രാജ്യാന്തര മല്‍സരങ്ങളാണ് ശ്രീറാമിന്റെ ലക്ഷ്യം.

ജനുവരിയില്‍ ഗോവയില്‍ നടന്ന ദേശീയ പാരാ അത്്്ലറ്റിക് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണവും, 100, 1500 മീറ്ററുകളില്‍ വെങ്കലവും നേടിയ ശ്രീറാം കായികമേഖലയുടെ പിന്തുണ തേടുകയാണ്്. രാജ്യാന്തര മല്‍സരങ്ങളിലൊക്കെ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പണമില്ല. തുടര്‍ പരിശീലനത്തിന് സഹായമോ സൗകര്യമോ ശ്രീറാമിന് ഇല്ല. അത്്്ലീറ്റായി ഒാടിത്തുടങ്ങിയ ശ്രീറാം 2015ൽ തമിഴ്നാട് അതിർത്തിയിൽ ഉണ്ടായ വാഹന അപകടത്തിലാണ് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോള്‍ അംഗപരിമിതനായത്. പിന്നീട് ഏറെ നാളത്തെ പരിശീലനത്തിന് ശേഷമാണ് മല്‍സരത്തിനിറങ്ങിയത്. നല്ലൊരു ഷൂസ് പോലുമില്ലാതെയാണ് ഗോവയില്‍ മല്‍സരത്തിന് പോയതെന്ന് ശ്രീറാം പറയുന്നു.

ചെമ്മന്തൂര്‍ ഹൈസ്കൂള്‍ മൈതാനത്തെ സ്വയം പരിശീലനം. രാജ്യാന്തര മല്‍സരങ്ങളാണ് ഇനി ശ്രീറാമിന്റെ ലക്ഷ്യം.  പപ്പടം കടകളിൽ വിറ്റാണ് ശ്രീറാമിന്റെ അച്ഛന്‍ മുത്തുരാമനും അമ്മ പ്രിയയും മകന് സാമ്പത്തികമായി പിന്തുണ നല്‍കുന്നത്. 

Athlete who won gold in the nationalparaathletics meet is seeking help from the authorities for further training