കണ്‍സ്യൂമര്‍ ഷോപ്പിങ് മേളയായ വനിത ഉത്സവിനു കൊച്ചി മറൈന്‍ ഡ്രൈവില്‍ തുടക്കമായി. എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്.കെ. ഉമേഷ് മേള ഉദ്ഘാടനം ചെയ്തു . വിവിധ കമ്പനികളുടെ വാഹനങ്ങളുടെ പ്രത്യേകതകള്‍ താരതമ്യം ചെയ്ത് വിലക്കിഴിവില്‍ വാങ്ങാന്‍ കഴിയുന്ന ഒാട്ടോ സോണാണ് ഈ വര്‍ഷത്തെ വനിതാ ഉല്സവിന്റെ പ്രധാന സവിശേഷത. തടിയിലും മുളയിലും തീര്‍ത്ത ഉല്പന്നങ്ങളുടെ വിവിധ സ്റ്റാളുകളും മേളയില്‍ സജ്ജമാണ് .കരകൗശല വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങള്‍, ഇന്റീരിയർ ഉൽപ്പന്നങ്ങൾ, കിടക്കകൾ, തുണിത്തരങ്ങൾ, പാദരക്ഷകള്‍ , അലങ്കാര ഉല്പന്നങ്ങള് എന്നിവയെല്ലാം മേളയില്‍ വന്‍ വിലക്കുറവില്‍ വാങ്ങാം.
Vanitha ultsav kochi at marine drive