shreyas-ishan-uthappa

ശ്രേയസ് അയ്യരേയും ഇഷാന്‍ കിഷനേയും വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയ ബിസിസിഐ നീക്കം വലിയ വാദപ്രതിവാദങ്ങളാണ് രാജ്യത്ത് സൃഷ്ടിച്ചത്. എന്താണ് സത്യാവസ്ഥ എന്ന് ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും തുറന്ന് പറയണം എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ ആവശ്യപ്പെടുന്നത്. വിഷയത്തില്‍ ഇഷാനും ശ്രേയസും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

എനിക്കും അവരുടെ മറുപടി അറിയണം എന്നുണ്ട്. എന്താണ് സത്യം എന്ന് അറിയണം. ആ താരങ്ങളോ, ക്യാപ്റ്റനോ, പരിശീലകനോ, സപ്പോര്‍ട്ട് സ്റ്റാഫോ മറുപടി നല്‍കണം. ഇപ്പോഴുള്ളതെല്ലാം അഭ്യൂഹങ്ങളാണ്. കളിക്കാരില്‍ നിന്ന് സെലക്ടര്‍മാരില്‍ നിന്നോ ആണ് സത്യാവസ്ഥ നമുക്ക് കേള്‍ക്കേണ്ടത്, റോബിന്‍ ഉത്തപ്പ പറയുന്നു. 

'നമുക്ക് എന്ത് വേണമെങ്കിലും ഊഹിച്ച് കൂട്ടാം. എന്നാല്‍ സത്യാവസ്ഥ എന്താണ് എന്ന് അവരില്‍ നിന്ന് അറിയുന്നത് വരെ ഒരു നിഗമനത്തില്‍ എത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ നിലവാരം കുറയുന്നതായും ഉത്തപ്പ പറഞ്ഞു. 

കളിക്കാര്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്താന്‍ പാകത്തിലുള്ളതാവണം ഡൊമസ്റ്റിക് ക്രിക്കറ്റ്. ദേശിയ ടീമിലുള്ള കളിക്കാരെ ആകര്‍ഷിക്കാനും മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് അവരില്‍ തോന്നല്‍ ഉണ്ടാക്കാനും ഡൊമസ്റ്റിക് ക്രിക്കറ്റിന് കഴിയണം. 10 വര്‍ഷം മുന്‍പുള്ള രഞ്ജി ട്രോഫിയുടെ നിലവാരം ഇപ്പോള്‍ ഉണ്ടെന്ന് ആത്മവിശ്വാസത്തോടെ തനിക്ക് പറയാനാവില്ലെന്നും ഉത്തപ്പ പറഞ്ഞു. 

Ishan and Shreyas must tell the truth, says robin uthappa