ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാംപിലുണ്ടായ പ്രശ്നങ്ങളില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ക്യാപ്റ്റനാക്കിയത് ഹര്‍ദിക്കിന്റെ തെറ്റല്ല. ആരാധകര്‍ ഹര്‍ദിക്കിന് നേരെ കൂവുന്നത് ശരിയല്ലെന്നും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. 

ഫ്രാഞ്ചൈസിയാണ് ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത്. രോഹിത് ക്ലാസ് കളിക്കാരനാണ്. ഇന്ത്യക്ക് വേണ്ടിയാണെങ്കിലും ഫ്രാഞ്ചൈസിക്ക് വേണ്ടിയാണെങ്കിലും ക്യാപ്റ്റനായും കളിക്കാരനായും വേറെ ലെവലില്‍ നില്‍ക്കുന്ന താരമാണ് രോഹിത്. ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത് അവന്റെ തെറ്റല്ല, ഗാംഗുലി പറഞ്ഞു. 

ഐപിഎല്‍ സീസണില്‍ മുംബൈ ആദ്യ മൂന്ന് കളിയിലും തോറ്റ് നില്‍ക്കുകയാണെങ്കിലും രോഹിത് വിളികളാണ് ഗ്യാലറിയില്‍ നിന്ന് ശക്തമായത്. അഹമ്മദാബാദിലും, ഹൈദരാബാദിലും വാങ്കഡെയിലും രോഹിത് ആരാധകര്‍ നിറഞ്ഞിരുന്നു. 3 കളിയില്‍ നിന്ന് 69 റണ്‍സ് ആണ് രോഹിത് ഇതുവരെ സ്കോര്‍ ചെയ്തത്. 43 ആണ് ഉയര്‍ന്ന സ്കോര്‍. ക്യാപ്റ്റന്‍സി ഭാരമില്ലാതെ കളിക്കുന്ന രോഹിത്തിന് കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്ത് കളിക്കാനാവും എന്ന് മുന്‍ താരം ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. 

It's not hardik Pandya's fault, says Ganguly