ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം കിട്ടിയത് സ്വപ്നസാക്ഷാത്കാരമെന്ന് സജന സജീവനും ആശാ ശോഭനയും. കഷ്ടപ്പാടിന്‍റെയും കാത്തിരിപ്പിന്‍റെയും ഫലമാണ് മകള്‍ക്ക് കിട്ടിയ നേട്ടമെന്ന് ആശയുടെ കുടുംബവും പ്രതികരിച്ചു.
ഇന്ത്യന്‍ ടീമിലെത്തിയ ആദ്യ മലയാളി താരമായ മിന്നു മണിക്കു പിന്നാലെയാണ് മാനന്തവാടിയില്‍ നിന്ന് തന്നെ അടുത്ത താരോദയം. താഴേങ്ങാടി സ്വദേശിനി സജന സജീവന്‍. മുംബൈ ഇന്ത്യന്‍സ് ഒാഫ് സ്പിന്നറായ സജന ഒാള്‍ റൗണ്ട് മികവ് തെളിയിച്ചാണ് ദേശീയ ടീമിലെത്തുന്നത്. വനിതാ ട്വന്റി 20 ടീമിലെ അരങ്ങേറ്റത്തിനുളള തയാറെടുപ്പിലാണ് സജന.
തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയായ ആശയുടെ കുടുംബത്തെ കാണാനെത്തിയപ്പോള്‍ ഹൈദരാബാദിലുളള ആശ വീഡിയോ കോളിലൂടെയാണ് ടീമിലെത്തിയ ആഹ്ളാദം പങ്കിട്ടത്. 11 വയസു മുതലുളള കഠിനാധ്വാനമാണ് 33 ാം വയസില്‍ ദേശീയ ടീമിലെത്തിച്ചതെന്ന് കുടുംബാംഗങ്ങള്‍. വൈകിയെത്തിയ അംഗീകാരമാണെങ്കിലും ഇരുവര്‍ക്കും ഇന്ത്യന്‍ ക്രിക്കററ് ടീമിലേയ്ക്കുളള വാതിലുകള്‍ കൂടിയാണ് തുറക്കുന്നത്.
Sajana Sajeev and Asha Shobhana say that getting a place in the Indian women's cricket team is a dream come true