ചെസ് ലോക ചാംപ്യന്‍ ഡി. ഗുകേഷിന് നാടിന്‍റെ രാജകീയ വരവേൽപ്പ്. മാലയിട്ടും പൂക്കൾ വർഷിച്ചും ഗുകേഷിനെ സർക്കാരും വിവിധ സംഘടനകളും ചേർന്ന് ചെന്നൈ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഏറെ സന്തോഷമെന്ന് സൂപ്പർ താരം മാധ്യമങ്ങളോട് പറഞ്ഞു.
ചരിത്രം കുറിച്ചെത്തിയവന് നാടിന്‍റെ ആത്യുജ്വല വരവേൽപ്പ്. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് താരം വന്നിറങ്ങിയത്. ഏറെ കാലം കൊണ്ട് നടന്ന ആഗ്രഹം സഫലമായി എന്നും ഏറെ സന്തോഷം ഉണ്ടെന്നും ഗു കേഷ്.
വരവേൽക്കാൻ ഗുകേഷിന്‍റെ വിദ്യാലയം ആയ വേലമ്മാൾ സ്കൂളിലെ വിദ്യാർത്ഥികളും എത്തിയിരുന്നു സൂപ്പർ താരത്തിന് സ്കൂൾ അധികൃതരും സ്വീകരണം ഒരുക്കി. ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷ് കിരീടം ചൂടിയത്. ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.