ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ച് വിജയങ്ങൾ നേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 47 റൺസിനാണ് ആർസിബിയുടെ വിജയം. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ 13 കളികളില്‍ നിന്ന് 12 പോയന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്തെത്തി. ഈ സീസണിൽ 5 തുടർവിജയങ്ങൾ നേടുന്ന ആദ്യ ടീം കൂടിയാണ് ആര്‍സിബി. എന്നാല്‍ ഇക്കാര്യം അറിയിച്ചുകൊണ്ട് ടീം അധികൃതർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റര്‍ വിവാദത്തിലായിരിക്കുകയാണ്.
ടീം അധികൃതർ പങ്കുവച്ച പോസ്റ്ററില്‍ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയുടെ ചിത്രം ഇല്ലാതിരുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. തങ്ങളുടെ ക്യാപ്റ്റന്‍റെ ചിത്രം എവിടെയെന്നാണ് രോഷം പൂണ്ട ആരാധകരുടെ ചോദ്യം. സൂപ്പര്‍ താരം വിരാട് കോലി, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരുടെ ചിത്രമാണ് പോസ്റ്ററിലുളളത്. എന്നാല്‍ ടീമിന്‍റെ നായകനും ക്യാപ്റ്റനും ഡു പ്ലെസിയല്ലേ എന്നാണ് മറ്റു ചിലരുടെ ചോദ്യം. എന്തുകൊണ്ട് ക്യാപ്റ്റനെ ഒഴിവാക്കിയെന്ന് ടീം അധികൃതര്‍ വ്യക്തമാക്കണമെന്നുമുളള കമന്‍റുകളും പോസറ്ററിനടിയില്‍ പ്രത്യക്ഷപ്പെട്ടു.
അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുളള പോരാട്ടത്തിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ചെന്നൈയ്‌ക്കെതിരായ അവസാന ലീഗ് മത്സരം വിജയിച്ചാലും മറ്റു ടീമുകളുടെ ഫലത്തെ കൂടി ആശ്രയിച്ചാകും ബെംഗളൂരുവിന്റെ ഭാവി.
Royal Challengers Bengaluru poster controversy