മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്‍റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോല്‍വി. ചൈനയുടെ വാങ് ഷിയിയോടാണ് സിന്ധു അടിയറവ് പറഞ്ഞത്. സ്കോര്‍ 21-16, 5-21,16-21. 79 മിനിറ്റ് നീണ്ട മല്‍സരത്തില്‍ ആദ്യ സെറ്റ് സിന്ധു നേടിയിരുന്നു. എന്നാല്‍ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ വാങ് ഷിയി സിന്ധുവിനെ മുട്ടുകുത്തിക്കുകയായിരുന്നു. മുന്‍പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും രണ്ട് തവണയും വിജയം സിന്ധുവിനൊപ്പമായിരുന്നു.
ഒരു വര്‍ഷത്തിന് ശേഷമാണ് ഒരു ലോകടൂര്‍ണമെന്‍റില്‍ സിന്ധു ഫൈനലിനിറങ്ങിയത്. 2022ലെ സിംഗപ്പുര്‍ ഓപ്പണിലായിരുന്നു സിന്ധുവിന്‍റെ ഒടുവിലത്തെ കിരീടനേട്ടം.