ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസിന്. അഞ്ചുസെറ്റ് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വെരവിനെ തോല്‍പിച്ചു. സ്കോർ: 6-3, 2-6, 5-7, 6-1, 6-2. 21കാരന്‍ അല്‍ക്കരാസിന്റെ മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണ്. ആദ്യമായാണ് ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കുന്നത്.
രണ്ടാം വട്ടമാണ് സ്വെരവ് ഗ്രാന്‍സ്ലാം ഫൈനലില്‍ പരാജയപ്പെടുന്നത്. ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടുന്ന എട്ടാം സ്പാനിഷ് താരമാണ് കാര്‍ലോസ് അല്‍ക്കരാസ്. 2022 ൽ യുഎസ് ഓപ്പണും 2023ൽ വിംബിൾഡണും അൽകാരസ് നേടിയിട്ടുണ്ട്.