വരാന്‍ പോകുന്ന കേരള ക്രിക്കറ്റ് ലീഗില്‍ താല്‍പര്യമറിയിച്ച് സഞ്ജു വി. സാംസണും രവിചന്ദ്ര അശ്വിനും. സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന ഫ്രാഞ്ചൈസി മോഡല്‍ ലീഗില്‍ ആണ് സഞ്ജുവിന്റെയും അശ്വിന്റെയും  ടീമുകള്‍ പങ്കെടുക്കാന്‍ സാധ്യത തെളിഞ്ഞത്. ഫ്രാഞ്ചൈസികള്‍ക്കായുള്ള താല്‍പര്യപത്രം അടുത്തയാഴ്ച ക്ഷണിക്കും.

സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഫ്രൈഞ്ചൈസി മോഡല്‍ ക്രിക്കറ്റ് ലീഗില്‍ ഇന്ത്യന്‍ താരങ്ങളായ സഞ്ജു വി. സാംസണും രവിചന്ദ്ര അശ്വിനും നേതൃത്വം നല്‍കുന്ന ടീമുകള്‍ പങ്കെടുക്കാന്‍ സാധ്യത തെളിഞ്ഞു. ആറ് ഫ്രൈഞ്ചൈസികളാണ് മല്‍സരിക്കുക. ഒരുകോടിരൂപ അടിസ്ഥാന വിലയുള്ള ടീമുകള്‍ക്ക് നേതൃത്വം നല്‍കേണ്ട ഫ്രാഞ്ചൈസികള്‍ക്കായുള്ള താല്‍പര്യപത്രം അടുത്തയാഴ്ച ക്ഷണിക്കും. ഐ.പി.എല്‍ മാതൃകയില്‍ കളിക്കാരെ ലേലത്തിലെടുക്കാന്‍ 35 ലക്ഷം രൂപവരെ ചെലവിടാം. അറുപതുലക്ഷം രൂപയാണ് വിജയികള്‍ക്കുള്ള സമ്മാനത്തുക

കാര്യവട്ടത്ത് തിരുവനന്തപുരം സ്പോര്‍ട്സ് ഹബില്‍ സെപ്റ്റംബറിലാണ് മല്‍സരങ്ങള്‍. ഉച്ചയ്ക്ക് മൂന്നിനു ഏഴിനും ദിവസവും രണ്ടുമല്‍സരങ്ങള്‍. സംസ്ഥാന അടിസ്ഥാനത്തില്‍ ആദ്യം ക്രിക്കറ്റ് ലീഗ് തുടങ്ങിയത് കര്‍ണാടത്തിലാണ്. തുടര്‍ന്ന് തമിഴ്നാട് , പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ലീഗുകളുടെ മാതൃകയിലാണ് മല്‍സരങ്ങള്‍. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മല്‍സരത്തിലൂടെയാകും ക്രിക്കറ്റ് ലീഗിന്റെ പേരും ലോഗോയും നിശ്ചിക്കുക.

Sanju Samson and Ravichandran Ashwin expressed interest in Kerala Cricket League: