pop-cricket

TOPICS COVERED

ടീമംഗങ്ങളില്‍ എല്ലാവരും മലയാളികളായ വത്തിക്കാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ പര്യടനം തുടങ്ങി. ഇംഗ്ലണ്ട് സീനിയേഴ്സുമായിട്ടുള്ള ആദ്യ ട്വന്റി 20 സൗഹൃദമല്‍സരത്തില്‍ മൂന്നുവിക്കറ്റിന് തോറ്റെങ്കിലും കൊച്ചി രൂപതാംഗമായ ഫാദര്‍ പോള്‍സണ്‍ കൊച്ചുതറ ഹാഫ് സെഞ്ചുറിയോടെ മാന്‍ ഓഫ് ദ് മാച്ചായി.  വെസ്റ്റ് മിൻസ്റ്റർ ആബിയിലേക്കും വിൻഡ്സർ കൊട്ടാരത്തിലേക്കും ടീമിന് ക്ഷണമുണ്ട്

 

മാർപാപ്പയുടെ സന്ദേശം  ആതിഥേയ രാജ്യങ്ങളിൽ എത്തിക്കുക,  വത്തിക്കാനുമായി വിവിധ രാജ്യങ്ങളുടെ നയതന്ത്ര ബന്ധം ഊഷ്മളമാക്കുക ഇവയാണ് വത്തിക്കാൻ ക്രിക്കറ്റ് ടീമിൻ്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ നിന്ന് റോമിൽ ശുശ്രുഷയോ പഠനമോ നടത്തുന്നവരിൽ നിന്നാണ് മാർപാപ്പയുടെ ടീമിനെ തിരഞ്ഞെടുത്തത്.  വൈദികരും വൈദിക വിദ്യാർഥികളുമടങ്ങിയ വത്തിക്കാൻ ടീമിൽ 28 പേരാണുള്ളത്. 

ജീവിതം  സമൂഹത്തിനായി മാറ്റി വച്ചവരെ പ്രഫഷണൽ ക്രിക്കറ്റിലൂടെ കൈ പിടിച്ചു നടത്തുന്നത്  അഭിമാനകരമെന്ന് മുൻ ഓസ്ട്രേലിയൻ താരം കൂടിയായ ടീം പരിശീലകന്‍.

വിൻഡ്സർ കാസിൽ ഗ്രൗണ്ടിലെ മല്‍സരത്തിന് മുന്‍പ് നടന്ന T20 സൗഹൃദമല്‍സരത്തില്‍ ഇംഗ്ലണ്ട് സീനിയർസ് വിജയികളായി. ആവേശം നിറഞ്ഞ കളിയില്‍ ഹാഫ് സെഞ്ചുറിയോടെ കൊച്ചി രൂപത അംഗം ഫാ. പോൾസൺ കൊച്ചുതറ മാൻ ഓഫ് ദി മാച്ചായി. ലണ്ടൻ യൂണിവേഴ്സിറ്റി ചാമ്പ്യൻസിനെതിരെയും കിംഗ് ചാൾസ് ഇലവനെതിരെയുമാണ് വത്തിക്കാൻ ടീമിന്റെ മറ്റ് മല്‍സരങ്ങള്‍. 

ENGLISH SUMMARY:

The Vatican Cricket Team started their tour of England