TOPICS COVERED

പാരിസ് ഒളിംപിക്സിന് മികച്ച തയാറെടുപ്പുകളാണ് ഇന്ത്യ നടത്തുന്നതെന്ന് ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി.ഉഷ. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ലഭിച്ചു. ടോക്കിയോയിലേക്കാള്‍ മെഡല്‍ നേടുമെന്നും പി.ടി.ഉഷ പറഞ്ഞു. പാരീസില്‍ എത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ ലോകോത്തര സൗകര്യങ്ങളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. 

ഇന്ത്യ ഹൗസ് ഇന്‍ പാരീസ് എന്നപേരില്‍ പ്രത്യേക പവലിയന്‍ സജ്ജമാണ്. ഇന്ത്യന്‍ ഭക്ഷണം ഉള്‍പ്പെടെ എല്ലാം ഇവിടെ ലഭിക്കും. മാനസിക, ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ പ്രത്യേക സംവിധാനങ്ങളും ഉണ്ടെന്ന് പി.ടി.ഉഷ. അത്ലീറ്റുകള്‍ക്ക് മികച്ച പരിശീലനവും മല്‍സര പരിചയവും ലഭിച്ചു. ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷയുടെ ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും പി.ടി.ഉഷ. ഇന്ത്യന്‍ താരങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഒളിംപിക്സ് കഴിയുംവരെ പാരീസില്‍ ഉണ്ടാകുമെന്നും ഉഷ പറഞ്ഞു.