ബ്രേക്ക് ഡാന്‍സും പുരുഷന്‍മാരുടെ ആര്‍ട്ടിസ്റ്റിക്സ് സ്വിമ്മിങ്ങും ഉള്‍പ്പടെ അഞ്ച് പുതിയ ഇനങ്ങളുടെ അരങ്ങേറ്റം ഇത്തവണത്തെ ഒളിംപിക്സില്‍ കാണാം. ആകെ 329 മെഡല്‍ ഇനങ്ങളാണ് ഇക്കുറി ഒളിംപിക്സിലുള്ളത്. ബ്രേക്കിങ്ങിങ്ങ് എന്ന പേരിലാകും ബ്രേക്ക് ഡാന്‍സിങ്ങ് അറിയപ്പെടുന്നത്.
അര്‍ജന്‍റിനയുടെ ബ്യൂനസ് ഐറിസില്‍ 2018ലെ യൂത്ത് ഒളിംപിക്‌സില്‍ പരീക്ഷണാര്‍ഥം ഈ ഇനം ഉള്‍പ്പെടുത്തിയിരുന്നു. യു.എസിലെ തെരുവുകളില്‍ ട്രീറ്റ് ഡാന്‍സ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. നര്‍ത്തകരുടെ മെയ് വഴക്കവും വേഗവും കൊണ്ടാണ് ഈ ഇനം ശ്രദ്ധേയമാകുന്നത്. കൗതുകമേറിയ മറ്റൊരു ഇനമാണ് കയാക്ക് ക്രോസ്. മുന്‍പ് എക്ക്‌സ്‌ട്രീം സ്ലാലോം എന്നാണ് ഈ ഇനം അറിയപ്പെട്ടിരുന്നത്. കാനോ സ്ലാലോം ഇനങ്ങളുടെ കൂട്ടത്തിലാണ് ഈ ഇനം ഒളിംപിക്‌സില്‍ അരങ്ങേറുന്നത്. 1950–കളില്‍ യു. എസി. ല്‍. സര്‍ഫ് സംസ്കാരംഉയര്‍ന്നു വന്നപ്പോള്‍ വികസിച്ച കായികയിനമാണ് സ്‌കയിറ്റ് ബോര്‍ഡിങ്ങ്. പുരുഷന്മാരുടെ ആര്‍ട്ടിസ്റ്റിക് സ്വിമ്മിങ്ങ് ഈ ഒളിംപിക്ക്‌സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. നീന്തലും, ജിംനാസ്‌റ്റിക്സും സമന്വയിപ്പിച്ചുള്ള നൃത്തമാണ് ആര്‍ട്ടിസ്റ്റിക് സ്വിമ്മിങ്. ഒളിംപിക്‌സിന്‍ ഇത്തവണ സ്പോര്‍ട്ട് ക്ലൈബ്ബിങ്ങുംഉണ്ട്. ഒറ്റയടിക്ക് പല ദുഷ്ക്കരമായ റൂട്ടുകളും പൂര്‍ത്തിയാകെണ്ടതാണ് ഈ മത്സരം.