കേരളത്തിലാദ്യമായി രാജ്യാന്തര നിലവാരത്തിലുള്ള സ്കേറ്റിങ് റോഡ് സർകിട്ടും, സിന്തറ്റിക് ബാങ്ക് ട്രാക്കും ഒരുക്കി മുൻ സ്കേറ്റർ. വീട് പണയപ്പെടുത്തിയും, വായ്പയെടുത്തും, കുട്ടികളുടെ മാതാപിതാക്കൾ നൽകിയ സഹായത്തിലുമൊക്കെയാണ് തൊടുപുഴ സ്വദേശി കെ.എസ്.സിയാദ് ഇവയൊരുക്കിയത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംസ്ഥാന തലത്തിൽ, ഓപ്പൺ സ്കേറ്റിങ് ടൂർണമെന്റും സംഘടിപ്പിച്ചു.
സ്കേറ്റിങിൽ ദേശീയ തലത്തിലെ മെഡൽ ജേതാവും 2009ൽ ചൈനയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കെ.എസ്. സിയാദാണ് ഈ സംരംഭത്തിന് പിന്നില്‍. 200മീറ്റർ ബാങ്ക്ഡ് ട്രാക്ക്, 280 മീറ്റർ റോഡ് സർക്യൂട്ടും. നൂറിലേറെ പ്രതിഭകളാണ് റോൾ ഫോഴ്സ് വൺ റോളർ സ്പോട്സ് ക്ലബ്ബിലെ ഈ സൗകര്യത്തിൽ പരിശീലിക്കുന്നത്.