പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ് 10 എയർ പിസ്റ്റൾ വനിത വിഭാഗത്തിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ മനു ഭാകർ പരിശീലനത്തിൽ.

പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ് 10 എയർ പിസ്റ്റൾ വനിത വിഭാഗത്തിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ മനു ഭാകർ പരിശീലനത്തിൽ.

TOPICS COVERED

പാരിസ് ഒളിംപിക്സിൽ ആദ്യദിനം തന്നെ കുതിപ്പ് തുടങ്ങാൻ ടീം ഇന്ത്യ. മെഡൽ പ്രതീക്ഷയുമായി ഷൂട്ടിങ് ടീം ഇന്ന് കളത്തിലിറങ്ങും. 10 മീറ്റർ എയർ റൈഫിൾസ് മിക്സ്ഡ് ടീം ഇനത്തിലാണ് ഇന്ന് യോഗ്യത, ഫൈനൽ മത്സരങ്ങൾ നടക്കുക. സ്വർണ പ്രതീക്ഷയായ മനു ഭാകർ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യത പോരാട്ടത്തിനിറങ്ങും. പുരുഷ ഹോക്കി ടീം ആദ്യ ഗ്രൂപ്പ് പോരാട്ടത്തിൽ ന്യൂസീലൻഡിനെ നേരിടും. ഇവയുൾപ്പെടേ പത്തിനങ്ങളിൽ ഇന്ത്യ ആദ്യ ദിനം മത്സരിക്കും.  

പാരീസിലെ ഇന്ത്യൻ കുതിപ്പിൻറെ വെടിയൊച്ച ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് ആദ്യ ദിനം തന്നെ ഉയരുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.  ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന പത്ത് മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൻറെ യോഗ്യത റൗണ്ടിൽ രമിത ജിൻഡാൽ അർജുൻ ബബുത കൂട്ടുകെട്ടും സന്ദീപ് സിങ്, ഇളവേനി‍ൽ വാളറിവേൻ കൂട്ടുകെട്ടും മത്സരിക്കും.  യോഗ്യത നേടിയാൽ 2.30ന് ഫൈനൽ. ഒരു മെഡലെങ്കിലും രണ്ട് ടീമിൽ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. പത്ത് മീറ്റർ എയർ പിസ്റ്റളിൽ ഫൈനൽ ഉറപ്പിക്കാനാണ് ഇന്ത്യയുടെ പുരുഷ, വനിത താരങ്ങൾ ഇറങ്ങുന്നത്.

മെഡൽ പ്രതീക്ഷയുള്ള മനു ഭാകറിനൊപ്പം റിതം സങ്‌വാനും പുരുഷന്മാരുടെ വിഭാഗത്തിൽ അർജുൻ സിങ് ചീമയും സരഭ്ജോത് സിങും യോഗ്യത റൗണ്ടിൽ മത്സരിക്കും. ന്യൂസിലാൻഡിനെ തോൽപ്പിച്ച് സ്വപ്നത്തുടക്കമാണ് ഹോക്കിയിൽ ടീം ഇന്ത്യയുടെ ലക്ഷ്യം. രാത്രി 9നാണ് മത്സരം.  ബാഡ്മിൻറൺ പുരുഷ സിംഗിൾസിൽ ലക്ഷ്യസെൻ ഗ്വാട്ടിമാലയുടെ കെവിൻ കോർഡനെ നേരിടും. രാത്രി 7.10നാണ് മത്സരം. 

പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി, സാത്വിക്‌ സായ്‌രാജ് സഖ്യം രാത്രി എട്ടിന് ഫ്രഞ്ച് ടീമിനെയും വനിത ഡബിൾസിൽ അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ സഖ്യം രാത്രി 11.50ന് ദക്ഷിണ കൊറിയൻ ടീമിനെയും നേരിടും. ടെന്നിസ് പുരുഷ ഡബിൾസിലെ ആദ്യ റൗണ്ടിൽ രോഹൺ ബോപ്പണ്ണ – ശ്രീരാം ബാലാജി ഫ്രഞ്ച് ടീമിനെ എതിരിടും. ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസ് ഒന്നാം റൗണ്ടിൽ ഹർമീത് ദേശായിയും തുഴച്ചൽ സിംഗിൾ സ്കൾസ് വിഭാഗത്തിൻറെ ഹീറ്റ്സിൽ ബൽരാജ് പൻവാറും ഇന്ന് മത്സരിക്കും.

മത്സരങ്ങൾ

*ഷൂട്ടിങ് 10മീ എയർ റെയ്ഫിൾ മികസഡ് ടീം

യോഗ്യത റൗണ്ട്: ഉച്ചയ്ക്ക് 12.30ന്

ഫൈനൽ: 2ന്

രമിത ജിൻഡാൽ & അർജുൻ ബബുത 

സന്ദീപ് സിങ് & ഇളവേനി‍ൽ വാളറിവേൻ

*ഷൂട്ടിങ് 10 എയർ പിസ്റ്റൾ പുരുഷൻ

യോഗ്യത മത്സരം: ഉച്ചയ്ക്ക് 2ന്

അർജുൻ സിങ് ചീമ, സരഭ്ജോത് സിങ്

*ഷൂട്ടിങ് 10 എയർ പിസ്റ്റൾ വനിത

യോഗ്യത മത്സരം: വൈകിട്ട് 4ന്

മനു ഭാകർ, റിതം സങ്‌വാൻ

* പുരുഷ ഹോക്കി

ഇന്ത്യ X ന്യൂസിലാൻഡ്

ഗ്രൂപ്പ് റൗണ്ട്, രാത്രി 9ന്

* ബാഡ്മിൻറൺ പുരുഷ സിംഗിൾസ്

ലക്ഷ്യ സെൻ 

ഒന്നാം റൗണ്ട്, രാത്രി 7.10ന്

* ബാഡ്മിൻറൺ പുരുഷ ഡബിൾസ്

ചിരാഗ് ഷെട്ടി, സാത്വിക്‌സായ്‌രാജ് സഖ്യം 

ഒന്നാം റൗണ്ട്-രാത്രി എട്ടിന്

* ബാഡ്മിൻറൺ വനിത ഡബിൾസ്

അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ സഖ്യം 

ഒന്നാം റൗണ്ട്, രാത്രി 11.50ന്

ENGLISH SUMMARY:

Paris Olympics; Shooting team with medal hopes, India start first day with ten matches