ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ സെമി ഫൈനലിൽ തോറ്റ് ഇന്ത്യ. ജർമനി രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യയ്ക്കായി ഹർമൻപ്രീത് സിങ് (ഏഴാം മിനിറ്റ്), സുഖ്ജീത് സിങ് (36) എന്നിവരാണ് ഗോൾ നേടിയത്. ജർമനിക്കായി ഗോൺസാലോ പെയ്ലറ്റ് (18, 57), ക്രിസ്റ്റഫർ റൂർ (27) എന്നിവരും ലക്ഷ്യം കണ്ടു. വെങ്കലമെഡൽ മത്സരത്തിൽ ഇന്ത്യ സ്പെയിനിനെ നേരിടും. ഫൈനലിൽ ജർമനിക്ക് നെതർലൻഡ്സാണ് എതിരാളികൾ
ഒളിംപിക്സ് ഹോക്കിയിൽ എട്ട് സ്വർണവും, ഒരു വെള്ളിയും മൂന്നു തവണ വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബ്രിട്ടനെ ഷൂട്ടൗട്ടിൽ 4–2ന് തോൽപിച്ചായിരുന്നു ഇന്ത്യ സെമിയിലേക്കു കുതിച്ചത്. ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാക്കളാണ് ഇന്ത്യ. 1980 ലെ മോസ്കോ ഒളിംപിക്സിലാണ് ഇന്ത്യ അവസാനമായി ഫൈനല്‍ കളിച്ചത്. അന്ന് സ്പെയിനെ 4–3ന് തോൽപിച്ച് ഇന്ത്യ സ്വർണം നേടിയിരുന്നു.