പാരിസ് ഒളിംപിക്‌സിന് സമാപനം. പി.ആർ. ശ്രീജേഷും മനു ഭാക്കറും ചേർന്നാണ് ഇന്ത്യൻ പതാക വഹിച്ചത്. പാരിസ് മേയറിൽ നിന്ന് അടുത്ത ഒളിംപിക്‌സിന് വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ പതാക ഏറ്റുവാങ്ങി. സസ്‌പെൻസിന് അവസാനമിട്ട് ടോം ക്രൂസ് സമാപനചടങ്ങിനൊടുവിൽ സ്റ്റേഡിയത്തിലേക്കു പറന്നിറങ്ങി. 16 ദിവസം ലോകത്തിനുമുന്നിൽ ആവേശം തീർത്തവർ പൊൻതിളക്കത്തിൽ സ്റ്റേഡിയത്തിലേക്ക്. മാരത്തനിൽ ഒന്നാമത്തെത്തിയ നെതർലാൻഡസിന്റെ സിഫാൻ ഹസൻ അവസാന മെഡൽ ഏറ്റുവാങ്ങി.