TOPICS COVERED

കിഴക്കമ്പലത്തുകാരന്‍ പി. ആര്‍. ശ്രീജേഷിന് ഒളിംപിക് മെ‍ഡല്‍ രണ്ടായി. അപ്പോഴും പി.ആര്‍. ശ്രീജേഷിന്റെ പേരിലുള്ള സ്റ്റേഡിയമിന്നും നാലുകാലില്‍ ഒതുങ്ങുകയാണ്. കാടും ഇഴജന്തുക്കളും നിറഞ്ഞ ആ സ്ഥലത്തെക്കുറിച്ചെന്തു പറയും എന്നാണ് ഇതേക്കുറിച്ച് ശ്രീജേഷിന്റെ പ്രതികരണം. 

ശ്രീജേഷിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന പ്രഖ്യാപനം വന്നത് ഒന്‍പതുവര്‍ഷം മുന്‍പാണ്.  സ്റ്റേഡിയം  പള്ളിക്കര മാര്‍ക്കറ്റിന് സമീപം. തുരുമ്പെടുത്ത കുറെ ഇരുമ്പു തൂണുകള്‍ മാത്രമാണ് പണി തുടങ്ങിവച്ചു എന്നതിന്റെ തെളിവ്. രണ്ടാം ഒളിംപിക്സിലും നേട്ടം കൈവരിച്ചതോടെ സര്‍ക്കാര്‍ ഏറ്റെടുത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. പരിശീലന സൗകര്യമില്ലാതെ എങ്ങനെ അക്കാദമി എന്ന് ശ്രീജേഷും ചോദിക്കുന്നു. 

ENGLISH SUMMARY:

The stadium named after PR Sreejesh is not completed yet