TOPICS COVERED

രാജ്യാന്തര കുതിരയോട്ടത്തിലെ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയായി മലയാളി താരം നിദ അന്‍ജും ചേലാട്ട് ഇന്ന് കളത്തില്‍. ഫ്രാൻസിലെ മോൺപാസിയറിൽ ഇന്ത്യന്‍ സമയം രാവിലെ പത്തരയ്ക്കാണ് മല്‍സരം തുടങ്ങുന്നത്.

ഇന്റര്‍നാഷ്ണല്‍ എക്യുസ്ട്രിയന്‍ ഫെഡറേഷന്‍ എൻഡ്യൂറൻസ് ചാംപ്യൻഷിപ്പിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മലപ്പുറം തിരൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരി നിദ. തന്റെ പെൺകുതിരയായ പെട്ര ഡെൽ റെയ്‌ക്കൊപ്പമാണ് നിദ കളത്തിലിറങ്ങുന്നത്. 40 രാജ്യങ്ങളിൽ നിന്നായി 144 താരങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നത്.  160 കിലോമീറ്റർ ദൂരമാണ് മല്‍സരം. പാറയിടുക്കുകളും ജലാശയങ്ങളും കാടും താണ്ടി അപകടമൊന്നുമേല്‍ക്കാതെ മുന്നേറണം. കുതിരയുടെ ആരോഗ്യം മോശമായാൽ മത്സരത്തിൽനിന്ന് പുറത്താകും. മണിക്കൂറിൽ കുറഞ്ഞത് 18 കിലോമീറ്റർ വേഗം വേണം. കഴിഞ്ഞവര്‍ഷം FEI ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ നിദ മല്‍സരിച്ചിരുന്നു. തിരുര്‍ സ്വദേശിയായ നിദ ദുബായിലാണ് താമസം

ENGLISH SUMMARY:

Indian woman rider Nida Anjum Chelat