TOPICS COVERED

എഫ്.സി. ഗോവയില്‍ നിന്ന് കളം മാറിയെത്തിയ നോവ സദൂയിയാണ് ഇക്കുറി ബ്ലാസ്റ്റേഴ്സിന്‍റെ തുറുപ്പുചീട്ട്. പ്രതിരോധ നിരയില്‍ വിടവുകള്‍ സൃഷ്ടിച്ച് പാഞ്ഞുകയറാനുള്ള സാമര്‍ഥ്യമാണ് മോറോക്കന്‍ കളിക്കാരന്‍റെ ഹൈലൈറ്റ്. കാത്തിരിക്കു, ബ്ലാസ്റ്റേഴ്സിനായി താന്‍ ചിലത് കരുതിവച്ചിട്ടുണ്ടെന്ന് സദൂയി മനോരമ ന്യൂസിനോട് പറഞ്ഞു.

ഗ്രീക്കുകാരന്‍ ദിമിത്രിയോസ് ഡയമന്റാക്കോസ് ടീം വിട്ടുപോയപ്പോഴാണ് സദൂയി എത്തുന്നത്. ഐ.എസ്എല്ലില്‍ 14ഗോള്‍. 11അസിസ്റ്റുമായി തിളക്കമുള്ള നമ്പര്‍. ബ്ലാസ്റ്റേഴ്സില്‍ അതിനേക്കാള്‍ തിളക്കത്തിനാണ് സദൂയി തയാറെടുക്കുന്നത്.

മധ്യനിരയില്‍ വിവിധ പൊസിഷനുകളില്‍ കളിയ്ക്കുമെങ്കിലും നോവയ്ക്കു പ്രിയം ഇടതുവിങ്ങാണ്.  ഇരുകാലുകൊണ്ടും കനത്ത ഷോട്ടുകള്‍ ഉതിര്‍ക്കുന്ന നോവയുടെ ക്രോസുകളെല്ലാം എണ്ണം പറഞ്ഞത്. ബാക്കിയൊക്കെ കളിക്കളത്തില്‍ കാണാം. 

ENGLISH SUMMARY:

Noah Sadaoui reaction