komban-skovalamstarts

TOPICS COVERED

സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ തിരുവനന്തപുരത്തെ ആദ്യമല്‍സരത്തില്‍ കൊമ്പന്‍സിനുവേണ്ടി കോവളം എഫ്.സിയുടെ അഞ്ചുതാരങ്ങള്‍ സ്വന്തംനാട്ടില്‍ അരങ്ങേറുന്നു. തിരുവോണപ്പിറ്റേന്ന്  ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലാണ് മല്‍സരം. കാലിക്കറ്റ് എഫ്.സിയുമായുള്ള ആദ്യമല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു.

 

ബ്രസീലുകാരന്‍ മിഡ്ഫീല്‍ഡര്‍ പാട്രിക് മോത്തനയിക്കുന്ന തിരുവനന്തപുരം കൊമ്പന്‍സിനുവേണ്ടി കോവളം എഫ്.സിയുടെ അഞ്ചുതാരങ്ങളും കളത്തിലിറങ്ങും. പി.എം. അക്ഷയ് പി. വൈഷ്ണവ്, ആന്റണി രാജു,അലന്‍ ജോയ്, എം. മനോജ് എന്നിവരാണ് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ബ്രസീല്‍ കളിക്കാര്‍ക്കൊപ്പം ബൂട്ടണിയുക.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം രണ്ടര കോടി രൂപയാണ് ചെലവിട്ട് നവീകരിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള പുല്‍മൈതാനമായി മാറി. വെളിച്ചസംവിധാനവും ഫീഫ നിലവാരത്തിലേക്ക് ഉയര്‍ത്തി. ബ്രസീല്‍ കളിക്കാര്‍ക്കൊപ്പമുള്ള അനുഭവം തദ്ദേശീയ താരങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും 16 ന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ തൃശൂരുമായാണ് കൊമ്പന്‍സിന്റെ ആദ്യം ഹോം മാച്ച്.