വനിതാ ട്വന്റി ട്വന്റി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡിന് കന്നിക്കിരീടം.  ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണെടുത്തത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫൈനലില്‍ എത്തിയാണ് കിവീസ് ആദ്യ കിരീടത്തില്‍ മുത്തമിടുന്നത്. 

ENGLISH SUMMARY:

Women's Twenty20 World Cup for New Zealand