സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ കാലിക്കറ്റ് എഫ്.സി.ഫൈനലില്‍. ആദ്യ സെമിഫൈനലില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ 2–1ന് തോല്‍പിച്ചു. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷമായിരുന്നു കാലിക്കറ്റിന്റെ വിജയം. മത്സരത്തിന്റെ 40ാം മിനിറ്റില്‍ പെനാൾറ്റിയിൽ നിന്നായിരുന്നു ഗോൾ വന്നത്. ഹാൻഡ്ബോളിന് ലഭിച്ച പെനാൾറ്റി ഓട്ടോമർ വലയിൽ എത്തിച്ചു. ആദ്യ പകുതിയിൽ തിരുവനന്തപുരത്തിന് ലീഡ് നിലനിർത്താാൻ ആയി.
കാലിക്കറ്റ് എഫ്.സിക്ക് വേണ്ടി 60ാം മിനുട്ടിൽ സബ്ബായി എത്തിയ കെന്നഡിയുടെ ആദ്യ ടച്ച് തന്നെ ഗോൾ. സ്കോർ 1-1. ബ്രിട്ടോ ഒരുക്കിയ പന്തായിരുന്നു കെന്നഡി വലയിൽ എത്തിച്ചത്. 73ആം മിനുട്ടിൽ ക്യാപ്റ്റൻ ഗനി നിഗം അഹമ്മദിലൂടെ കാലിക്കറ്റ് ലീഡ് എടുത്തു. കെന്നഡിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ഗനി റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ഗനിയുടെ സീസണിലെ നാലാം ഗോളാണിത്.
നാളെ രണ്ടാംസെമിയിൽ കണ്ണൂർ വോറിയേഴ്സും ഫോഴ്സ കൊച്ചിയും ഏറ്റുമുട്ടും. നാളെ വൈകിട്ട് 7.30നാണ് മല്‍സരം. രണ്ടു സെമികളിലും വിജയിച്ചെത്തുന്ന ടീമുകൾ പത്തിനു വൈകിട്ട് 7.30ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങളെല്ലാം.