palakkad-malappuram

സ്‌കൂൾ കായികമേളയിലെ അത്ലറ്റിക്സ് മത്സരങ്ങളിൽ മലപ്പുറത്തിന്റെയും പാലക്കാടിന്റെയും മുന്നേറ്റം. നാല് സ്വര്ണത്തോടെ മലപ്പുറവും മൂന്ന് സ്വർണവുമായി പാലക്കാടും തൊട്ടു പിന്നിലുണ്ട്. ഗെയിംസ് മത്സരങ്ങളിൽ തിരുവനന്തപുരത്തിന്റെ മുന്നേറ്റം തുടരുകയാണ്. 

 

സ്‌കൂൾ കായികമേളയിലെ അത്ലറ്റിക്സ് വിഭാഗത്തിലെ ആദ്യ രണ്ട് സ്വർണവും മലപ്പുറമാണ് സ്വന്തമാക്കിയത്. അയ്യായിരം മീറ്റർ സീനിയർ ആൺ കുട്ടികളുടെ വിഭാഗത്തിലും മൂവായിരം മീറ്റർ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും മലപ്പുറം സ്വർണം സ്വന്തമാക്കി.

മൂവായിരം മീറ്റർ സീനിയർ ആൺ കുട്ടികളുടെ ഓട്ടത്തിൽ മലപ്പുറം ചീക്കോട് KKMHSS ലെ മുഹമ്മദ് അമീൻ മീറ്റ് റെക്കോർഡ് ഓടെയാണ് സ്വർണം നേടിയത്. ഓട്ടത്തിൽ മൂവായിരം മീറ്റർ ജൂനിയർ ആൺ കുട്ടികളുടെയും പെൺ കുട്ടികളുടെയും വിഭാഗത്തിൽ പാലക്കാട് മുണ്ടൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ എസ്. ജഗനാഥനും, അർച്ചനയും സ്വർണം നേടി. ആൺ കുട്ടികളുടെ 400 മീറ്റർ സബ് ജൂനിയർ വിഭാഗത്തിൽ പാലക്കാടിന്റെ രാജനും കണ്ണൂരിന്റെ  ഇവാന ടോമിയും ഒന്നാമതെത്തി. സീനിയർ ആൺ കുട്ടികളുടെ പോൾ വാൾട്ടിൽ കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ ശിവദെവ് രാജീവ് റെക്കോർഡ് ഓടെ സ്വർണം നേടി. 400 മീറ്റർ സീനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ മുഹമ്മദ് അഷ്‌റഫ് സ്വർണം നേടി

ENGLISH SUMMARY:

Malappuram is leading in games competitions of the state school sports festival